ഗാന്ധിജിയുടെ 'ഏറ്റവും വിലപ്പെട്ട' ചര്‍ക്ക ലേലത്തിന്‌

ലണ്ടന്‍: പുനെയിലെ യെര്‍വാദാ ജയിലില്‍ മഹാത്മാഗാന്ധി ഉപയോഗിച്ചിരുന്ന ചര്‍ക്ക യു.കെയില്‍ ലേലത്തില്‍ വയ്‌ക്കുന്നു. 60,000 പൗണ്ടായിരിക്കും നവംബര്‍ അഞ്ചിനു ബ്രിട്ടീഷ്‌ ലേലപ്പുരയില്‍ ലേലത്തിനെത്തുന്ന ചര്‍ക്കയുടെ ഏറ്റവും കുറഞ്ഞ തുക.

സ്വാതന്ത്ര്യസമരകാലത്ത്‌ ഇന്ത്യയില്‍ വിദ്യാഭ്യാസ, വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ അമേരിക്കയിലെ ഫ്രീ മെതഡിസ്‌റ്റ്‌ മിഷണറി ഫ്‌ളോയ്‌ഡ്‌ എ പഫറിനു ഗാന്ധിജി സമ്മാനിച്ചതാണ്‌ ഈ ചര്‍ക്ക. പഫര്‍ കണ്ടുപിടിച്ച മുളകൊണ്ടുള്ള ചക്രക്കലപ്പ പിന്നീട്‌ ഗാന്ധിജി ഏറ്റെടുത്തിരുന്നു.

ചര്‍ക്കയെ ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്‌തുക്കളില്‍ ഏറ്റവും വിലപ്പെട്ടതായാണ്‌ കരുതുന്നതെന്നു ലേലത്തിനു നേതൃത്വം നല്‍കുന്ന റിച്ചാര്‍ഡ്‌ വെസ്‌റ്റ്‌വുഡ്‌ ബ്രൂക്‌സ്‌ പറഞ്ഞു. ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രധാന രേഖകളും ചിത്രങ്ങളും ഗ്രന്ഥങ്ങളും അടക്കം അറുപതിലേറെ വസ്‌തുക്കള്‍ ലേലത്തിനു വയ്‌ക്കുന്നുണ്ട്‌.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌, ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചിരുന്ന പരുത്തി യു.കെയിലെത്തിച്ച്‌ വസ്‌ത്രങ്ങള്‍ നിര്‍മിച്ച്‌ മടക്കിയെത്തിച്ച്‌ കൂടിയ വിലയ്‌ക്കു വില്‍പന നടത്തുകയായിരുന്നു. ഇത്‌ ഇന്ത്യയിലെ സാധാരണജനത്തിനു താങ്ങനാവുന്നതിലധികമായതിനാലാണ്‌ ഇന്ത്യക്കാരോട്‌ സ്വന്തമായി ചര്‍ക്കയില്‍ നൂലുനൂല്‍ക്കാനും സ്വന്തം വസ്‌ത്രങ്ങള്‍ ഉല്‍പാദിപ്പിക്കാനും ഗാന്ധിജി ആഹ്വാനം ചെയ്‌തത്‌.

പരമ്പരാഗതമായ ചര്‍ക്ക കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഗാന്ധിജി സ്വന്തമായി വികസിപ്പിച്ചെടുത്ത ചര്‍ക്കയാണ്‌ യെര്‍വാദാ ജയിലില്‍ ഉപയോഗിച്ചിരുന്നത്‌. ദൈനംദിനമുള്ള നൂല്‍നൂല്‍ക്കല്‍ ഒരു ധ്യാനമായാണ്‌ ഗാന്ധിജി കരുതിയിരുന്നത്‌.

 

spinning wheel,Mahatma GandhiGandhi's charkha historical artefactsGandhiji's artefactMullock's auction

- See more at: http://beta.mangalam.com/print-edition/india/109068#sthash.Tr9TmPE9.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are