മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ എഴുത്തുരേഖകള്‍ 13 ലക്ഷം ഡോളറിന് ലേലത്തില്‍ പോയി

അമേരിക്കയിലെ വിഖ്യാത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ എഴുത്തുരേഖകള്‍ 13 ലക്ഷം ഡോളറിന് ലേലത്തില്‍ പോയി. ഇതില്‍ ഇന്ത്യയില്‍നിന്ന് അദ്ദേഹം അയച്ച രണ്ട് കത്തുകളും ഉള്‍പ്പെടുന്നു.


മഹാത്മാഗാന്ധിയുടെ അഹിംസാവാദത്തെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയിലെത്തിയപ്പോള്‍ 1959-ല്‍ കിംഗ് തന്റെ പേഴ്‌സണല്‍ സെക്രട്ടറി മോഡെ ബാല്ലോക്കെഴുതിയതാണ് ഈ കത്തുകള്‍. 

ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച നടന്ന പൈതൃകലേലത്തില്‍ കിംഗിന്റെ നൂറോളം എഴുത്തുരേഖകള്‍ വിറ്റുപോയി. 88-കാരനായ ബാല്ലോ അരനൂറ്റാണ്ട് സൂക്ഷിച്ച രേഖകളാണിവ.
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are