ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാ

ഇന്റര്‍നെറ്റ് ഉപയോഗം :ഇന്ത്യ മൂന്നാമത്

ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം.അമേരിക്കയും ചൈനയുമാണ് ഇപ്പോൾ ഇന്ത്യക്ക് മുന്നിൽ ഇപ്പോൾ ഉള്ളത് .ഏതാണ്ട് 7.4 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുമായി ഇന്ത്യ മുന്നേറിയപ്പോൾ ജപ്പാൻ ഒരുപടി ഇറങ്ങി നാലാം സ്ഥാനത്താണ്.എന്നാൽ ടെലകോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ പുറത്തിറക്കിയ കണക്ക് പ്രകാരം, 2013 മാര്‍ച്ച് 31 ന് രാജ്യത്ത് 16.5 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്.മാത്രമല്ല എട്ടില്‍ ഏഴുപേരും ഇന്റര്‍നെറ്റ് നോക്കുന്നത് മൊബൈല്‍ ഫോണുകള്‍ വഴിയാണ് എന്നതും പ്രത്യേകതയാണ്‌ . ഓണ്‍ലൈന്‍ ഉപയോക്താക്കളില്‍ മുക്കാല്‍ പങ്കും യുവാക്കളുടെതാണ് .കൂടാതെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വർദ്ധനവ്‌ രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടയ്ല്‍ വില്‍പ്പനയിലും വിപ്ലവം തന്നെ സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ്.

number of internet users in india,total number of internet users in india,mobile internet users in india,number of internet connections in india,india internet connection details,internet connections in india statistic

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are