ഐഫോണിനായി ചൈനീസ് ദമ്പതിമാര്‍ മകളെ വിറ്റു : റിപ്പോര്‍ട്ട്

ആപ്പിളിന്റെ ഐഫോണിന് ചൈനയില്‍ ആരാധകര്‍ ഏറെയാണ്‌ആപ്പിളിന്റെ ഐഫോണ്‍ വാങ്ങാന്‍ സ്വന്തം മകളെ വിറ്റ ചൈനീസ് ദമ്പതിമാര്‍ വിചാരണ നേരിടുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ മൂന്നാമത്തെ കുട്ടിയെ ഓണ്‍ലൈന്‍ വഴി 8000 ഡോളറിന് വിറ്റതിനാണ് ദമ്പതിമാര്‍ ഷാങ്ഹായി കോടതിയില്‍ വിചാരണ നേരുന്നതെന്ന്, 'ലിബറേഷന്‍ ഡെയ്‌ലി' റിപ്പോര്‍ട്ട് ചെയ്തു. 

മിസ്റ്റര്‍ ടെങും മിസിസ്സ് ടെങും ചേര്‍ന്ന് 'വക്രബുദ്ധിയോടെ ഗൂഢാലോചന' നടത്തി, ഐഫോണിനായി മകളെ വിറ്റതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. 

ഗൂഢാലോചനയുടെ ഭാഗമായി ആ സ്ത്രീ ഗര്‍ഭിണിയാണെന്ന കാര്യം ഇരുവരും മറച്ചുവെച്ചു. എന്നിട്ട്, പ്രസവത്തിന് മുമ്പുതന്നെ 'മകളെ വില്‍പ്പനയ്‌ക്കെ'ന്ന പരസ്യം ഓണ്‍ലൈനില്‍ നല്‍കി. വീട്ടില്‍വെച്ചായിരുന്നു പ്രസവം. മകളെ വിറ്റുകിട്ടിയ കാശിന് ഐഫോണും മുന്തിയ സ്‌പോര്‍ട്‌സ് ഷൂവും മറ്റ് സാധനങ്ങളും വാങ്ങിയ കാര്യം സ്ത്രീ സമ്മതിച്ചു. 

തൊഴില്‍രഹിതരാണ് ആ ദമ്പതിമാര്‍ . കാശുള്ള ഏതെങ്കിലും കുടുംബത്തില്‍ മകള്‍ വളരാന്‍ വേണ്ടിയാണ്, ഇത്തരമൊരു കൃത്യം ചെയ്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.


chinese couple   iphone   apple 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are