പെണ്‍കുട്ടിയുടെ ബാഗില്‍ മനുഷ്യഭ്രൂണം

പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ പക്കലാണ് പ്ലാസ്റ്റിക് ബാഗില്‍ കരുതിയ നിലയില്‍ മനുഷ്യഭ്രൂണം കണ്ടെത്തിയത്. പെണ്‍കുട്ടിയെയും സുഹൃത്തിനെയും ന്യൂയോര്‍ക്ക് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മോഷണക്കുറ്റത്തിന് പെണ്‍കുട്ടികള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ കുട്ടിക്ക് ജന്മം നല്‍കിയതായും ഭ്രൂണം എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഈ പെണ്‍കുട്ടിയെ പരിശോധനകള്‍ക്കായി ബെല്ലിവൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രസവിച്ച സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കുട്ടിയുടെ മരണകാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടന്നുവരികയാണ്. ഇതിനു ശേഷം പെണ്‍കുട്ടിക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കും.

 
 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are