ചാള്‍സ് രാജകുമാരനും പത്നി കാമില്ല പാര്‍ക്കറും അടുത്തമാസം കൊച്ചി സന്ദര്‍ശിക്കും

 

ലണ്ടന്‍ ; ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും പത്നി കാമില്ല പാര്‍ക്കറും അടുത്തമാസം കൊച്ചി സന്ദര്‍ശിക്കും. നവംബര്‍ ആറു മുതല്‍ പതിനാലു വരെ നടത്തുന്ന ഇന്ത്യാ പര്യടനത്തിലാണ് ഇരുവരും കൊച്ചിയിലെത്തുക. കൊച്ചിക്ക് സമീപമുള്ള ആനത്താരയിലൂടെ യാത്ര നടത്തുമെന്നാണ് ചാള്‍സ് രാജകുമാരന്റെ ഓഫീസ് അറിയിച്ചിട്ടുള്ളത്.

സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ- ബ്രിട്ടന്‍ ബന്ധം ശക്തമാക്കുന്നതുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇവര്‍ ചര്‍ച്ച നടത്തും. ഡെറാഡൂണ്‍, ന്യൂഡല്‍ഹി, പൂനെ, മുംബൈ നഗരങ്ങളാണ് കൊച്ചിക്കൂ പുറമേ ഇവര്‍ സന്ദര്‍ശിക്കുക.

 

 

Tags:Prince Charles,Camilla,camilla parker,Prince Charles, Camilla to visit India in November,Prince Charles, Camilla to visit in kerala

 

 

 http:

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are