മാന്‍ ബുക്കര്‍ പുരസ്‌കാരം എലനോര്‍ കാറ്റന്

ലണ്ടന്‍ : ഇത്തവണത്തെ മാന്‍ ബുക്കര്‍ പ്രൈസ് ന്യൂസിലന്‍ഡ് എഴുത്തുകാരി ഇല്യാനോര്‍ കാറ്റന്. ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 വയസ്സുള്ള കാറ്റന്‍. ദ ലൂമിനറീസ് എന്ന നോവലിനാണ് പുരസ്‌ക്കാരം. സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് ആണ് സമ്മാനത്തുക.

കാനഡയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ ജീവിക്കുന്ന കാറ്റന്‍ ബുക്കര്‍ സമ്മാനം നേടുന്ന ന്യൂസിലന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെയാളാണ്.

2008 ല്‍ പുറത്തിറങ്ങിയ ദ റിഹേഴ്‌സലാണ് കാറ്റന്റെ ആദ്യ നോവല്‍. ലുമിനറിസ് കാറ്റന്റെ രണ്ടാം നോവലാണ്.

 

പത്തൊമ്പതാം നൂറ്റാണ്ടിലെ ന്യൂസിലന്‍റിനെ വരച്ചുകാട്ടുന്ന ‘ദ ലുമിനാറീസ്’ സ്വര്‍ണത്തിനു വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്‍െറ കഥ പറയുന്നുവത്രെ. 

ഇന്ത്യാക്കാരിയായ ജുംബാ ലാഹരി അന്തിമപട്ടികയില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും പുരസ്‌ക്കാരം ലഭിച്ചില്ല. ജുംബാ ലാഹരിയുടെ ദ ലോ ലാന്‍ഡ് എന്ന നോവലാണ് അവസാന റൗണ്ടില്‍ പരിഗണിക്കപ്പെട്ടത്.

 ബുക്കര്‍ പുരസ്‌കാരത്തിന് നേരത്തെ മലയാളിയായ അരുന്ധതി റോയ് അര്‍ഹയായിട്ടുണ്ട്. അരുന്ധതി റോയിയുടെ 'ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' 1997ലാണ് ബുക്കര്‍ െ്രെപസ് നേടിയത്. അരവിന്ദ് അഡിഗയുടെ 'വൈറ്റ് ടൈഗര്‍'(2008), കിരണ്‍ദേശായിയുടെ 'ദി ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ്' (2006) എന്നീ ഇന്ത്യന്‍ കൃതികളും ഈ പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.

ഈ പുരസ്‌ക്കാരത്തിന് അടുത്ത വര്‍ഷം മുതല്‍ ഇംഗ്ലീഷില്‍ നോവല്‍ എഴുതുന്ന ആരേയും പരിഗണിക്കുമെന്ന് ബുക്കര്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു. 

 

 
Tags:Man booker prize,eleanor catton,eleanor catton the luminaries,booker prize 2013,the luminaries,arundhathi roy

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are