സാമ്പത്തിക നൊബേല്‍ മൂന്നു അമേരിക്കക്കാര്‍ക്ക്‌സ്റ്റോക്ക്‌ഹോം: അമേരിക്കന്‍ ഗവേഷകരായ യൂജിന്‍ എഫ്.ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍ , റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആസ്തികളുടെ വില നിശ്ചയിക്കുന്നതിനുള്ള പഠനത്തിനാണ് ബഹുമതി. 

യൂജിന്‍ ഫാമയും ഹാന്‍സെനും ചിക്കോഗോ സര്‍വകലാശാലയിലും ഷില്ലര്‍ യേല്‍ സര്‍വകലാശാലയിലും പ്രൊഫസര്‍മാരാണ്.

കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിന്നുതന്നെയുള്ള ഗവേഷകരായ ആല്‍വിന്‍ റോത്തിനും ലോയ്ഡ് ഷാപ്‌ലിക്കുമായിരുന്നു പുരസ്‌കാരം. 

സ്വര്‍ണപ്പതക്കവും ബഹുമതിപത്രവും 80 ലക്ഷം സ്വീഡിഷ് ക്രോണോറും (ഏതാണ്ട് ആറരക്കോടി രൂപ) അടങ്ങിയ പുരസ്‌കാരം ഡിസംബര്‍ പത്തിനു സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ സമ്മാനിക്കും. സ്വീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പ്പത്രത്തിന്റെ അടിസ്ഥാനത്തില്‍ 1901ലാണ് നൊബേല്‍ സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങിയത്. വില്‍പ്പത്രത്തില്‍ സാമ്പത്തികശാസ്ത്ര സമ്മാനത്തിന് നിര്‍ദേശമുണ്ടായിരുന്നില്ല. പിന്നീട് സ്വീഡിഷ് സെന്‍ട്രല്‍ ബാങ്കാണ് 1968ല്‍ ധനശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.Tags: Three US economists win Nobel prize for economics,nobel prize for economics,nobel prize for economics 2013
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are