അള്ളാഹു എന്ന വാക്ക് മുസ്ലീങ്ങള്‍ക്ക് മാത്രമെന്ന് മലേഷ്യന്‍ കോടതി


Allah

ക്വലാലമ്പൂര്‍: ദൈവത്തെ സൂചിപ്പിക്കുന്ന അള്ളാഹു എന്ന വാക്ക് ഇസ്ലാം മത വിശ്വാസികള്‍ അല്ലാത്തവര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് മലേഷ്യന്‍ കോടതി. മുസ്‌ളിങ്ങളല്ലാത്തവര്‍ ഈ വാക്ക് ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

2009ലെ കീഴ് കോടതി വിധികളെ അസാധുവാക്കിക്കൊണ്ടാണ് മലേഷ്യന്‍ കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

മലേഷ്യയില്‍ എല്ലാ മത വിഭാഗക്കാരും ദൈവത്തെ സൂചിപ്പിക്കാന്‍ അള്ളാഹു എന്ന വാക്കാണ് ഉപയോഗിക്കുന്നത്. കത്തോലിക്ക മതവിഭാഗത്തിന്റെ പത്രമായ ദ് ഹെറാള്‍ഡിന്റെ മലേഷ്യന്‍ പതിപ്പില്‍ അള്ളാഹു എന്ന വാക്ക് ഉപയോഗിച്ചതിനെതിരെയാണ് നിയമ പോരാട്ടം തുടങ്ങിയത്. 2009ല്‍ പത്രം  അനുകൂലമായ വിധി സമ്പാദിച്ചു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നത്.

അതേസമയം കോടതി വിധി തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ പ്രതികരണം. അറബ് രാജ്യങ്ങളില്‍ നിന്നും മലേഷ്യയിലേക്ക് വന്ന വാക്കാണ് അള്ളാഹു എന്നും  ഇത് തങ്ങള്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതാണെന്നുമാണ് മലേഷ്യയിലെ ക്രിസ്ത്യാനികളുടെ വാദം.

 

Tags:allah,malaysia,malaysia court

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are