ബരാക്‌ ഒബാമയ്‌ക്ക് ഭാര്യയെ പേടി...!

ന്യൂയോര്‍ക്ക്‌: ലോകത്തിലെ ഏറ്റവും ശക്‌തിയേറിയ രാജ്യത്തെ നയിക്കുന്നയാളാണെങ്കിലും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്‌ക്ക് ഭാര്യ മിഷേല്‍നെ പേടിയാണ്‌. ഭാര്യയെ പേടിച്ച്‌ താന്‍ പുകവലി നിര്‍ത്തിയെന്ന്‌ ഒബാമ വ്യക്‌തമാക്കി. യുഎന്‍ ജനറല്‍ അസംബ്‌ളിക്ക്‌ മുന്നോടിയായി നടന്ന ചടങ്ങില്‍ ഒപ്പമുള്ളവരോട്‌ പുകവലി നിര്‍ത്താന്‍ ആവശ്യപ്പെട്ട കൂട്ടത്തിലാണ്‌ ഒബാമ ഇക്കാര്യവും പറഞ്ഞത്‌. ഭാര്യയെ പേടിച്ച്‌ പുകവലി നിര്‍ത്തിയിട്ട്‌ ആറ്‌ വര്‍ഷമായെന്ന്‌ ഒബാമ പറഞ്ഞു.

നീണ്ടകാലമായി സിഗററ്റ്‌ ദൗര്‍ബല്യമായിരുന്ന ഒബാമ ചെറുപ്പത്തില്‍ പിതാവിനെ പോലെ പുകവലിക്കുന്നതായി സ്വപ്‌നം കണ്ടിരുന്നു. ഒബാമയുടെ സിഗററ്റ്‌ ശീലവും അതില്‍ നിന്നും രക്ഷനേടാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും 2008 തെരഞ്ഞെടുപ്പിന്റെ പ്രചരണകാലത്ത്‌ അമേരിക്കന്‍ മാധ്യമങ്ങളുടെ ഇഷ്‌ട വിഷയമായിരുന്നു. വൈറ്റ്‌ ഹൗസിലെത്തിയ ആദ്യ ദിനം തന്നെ പ്രശ്‌നത്തില്‍ നിന്നും 95 ശതമാനത്തോളം രക്ഷപ്പെട്ടതായി ഒബാമ പറഞ്ഞു. എന്നാല്‍ ഇടയ്‌ക്കിടെ ശീലം തലപൊക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍ 2010 ഡിസംബറില്‍ ഒമ്പതു മാസത്തോളം ഒബാമ പുകവലിക്കാതെ കഴിഞ്ഞതായി വൈറ്റ്‌ഹൗസ്‌ വക്‌താക്കള്‍ പറഞ്ഞു.

ജോലിയുടെ കടുത്ത സമ്മര്‍ദ്ദത്തിനിടയില്‍ പോലും പുകവലിയെ പുറത്താക്കാനുള്ള ശ്രമത്തില്‍ നിന്നും അദ്ദേഹം മാറിയില്ല. ഭര്‍ത്താവിന്റെ പുകവലിശീലം തീരെ താല്‍പ്പര്യല്ലായിരുന്നെന്ന്‌ വ്യക്‌തമാക്കിയിട്ടുള്ള മിഷേല്‍ എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം കുട്ടികളുടെ മുന്നില്‍ വെച്ച്‌ സിഗററ്റ്‌ കത്തിച്ചിരുന്നില്ലെന്ന്‌ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. 2011 ഫെബ്രുവരിയില്‍ ഒരു വര്‍ഷമായി ഭര്‍ത്താവ്‌ പുകവലിച്ചില്ലെന്നും ഇക്കാര്യത്തില്‍ ഭര്‍ത്താവിനെ ശാസിക്കേണ്ടി വന്നിട്ടില്ലെന്നും മിഷേല്‍ പറഞ്ഞിരുന്നു.

- See more at: http://beta.mangalam.com/latest-news/99059#sthash.vvxtFssx.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are