ചൈനയില്‍ ചുഴലിക്കാറ്റ്; 25 മരണം

mangalam malayalam online newspaper

ബെയ്ജിംഗ്: തെക്കന്‍ ചൈനയിലെ ഗുവാങ്‌തോങിലുണ്ടായ ശക്തമായ ഉസാഗി ചുഴലിക്കാറ്റില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റാണ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റിന്റെ കെടുതികള്‍ 35 ലക്ഷത്തോളം പേരെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി. വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. തകര്‍ന്നുവീണ കെട്ടിടങ്ങളുടെയും മറ്റ് അവശിഷ്ടങ്ങളില്‍ പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. ഗുവാങ്ഷൂവില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഗുവാങ്ഷു, ഷെന്‍ഴെന്‍, ഹോംഗ് കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. മിക്കയിടത്തും വൈദ്യുതി ബന്ധങ്ങളും താറുമാറായി. ഫൂജിയന്‍ പ്രവിശ്യയില്‍ 80,000 ഓളം പേരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

വെള്ളിയാഴ്ച തായ്‌വാന്‍ ഫിലിപ്പീന്‍സ് അതിര്‍ത്തികളിലും ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു. രണ്ടു പേരാണ് ഇവിടങ്ങളില്‍ മരിച്ചത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are