ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വിമാനത്താവളം പൂര്‍ത്തിയായി

വികസനത്തില്‍ വ്യത്യസ്ത പരീക്ഷങ്ങള്‍ നടത്തുന്ന ചൈന ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യാത്രാ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ചൈനയുടെ അധീനതയിലുള്ള തിബറ്റിലെ സിച്ചുവാന്‍ പ്രവിശ്യയിലെ ദാവോചെങ്ങ്‌ യേദിങ്‌ എന്ന സ്ഥലത്താണ് ഈ വിമാനത്താവളം. 

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വിമാനത്താവളം ഈ മാസം 16-ന് തുറക്കും. സമുദ്രനിരപ്പില്‍ നിന്ന്‌ 4,411 മീറ്റര്‍ ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. തിബറ്റില്‍ ചൈന നിര്‍മിക്കുന്ന ആറാമത്തെ വിമാനത്താവളമാണിത്‌. 

സിച്ചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ങ്‌ഡുവിലേക്ക്‌ ബസില്‍ രണ്ടു ദിവസത്തെ യാത്ര വേണ്ടിയിരുന്നു യേദിങില്‍ എത്താന്‍. എന്നാല്‍ ഇനി ഒരു മണിക്കൂറ് കൊണ്ട് ഇവിടെ എത്താം.

നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്ന്‌ 4334 മീറ്റര്‍ ഉയരത്തിലുള്ള തിബറ്റിലെ തന്നെ ബാംഗ്ദയാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are