ഹാർട്ട് അറ്റാക്ക് നേരത്തെ തിരിച്ചറിയാം.

ചില ലക്ഷണങ്ങളിലൂടെ ഹാർട്ട് അറ്റാക്ക് നേരത്തെ തിരിച്ചറിയാം. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറുടെ സഹായം തേടണം.

നെഞ്ചെരിച്ചിൽ
സാധാരണയായി കാണപ്പെടുന്ന ലക്ഷണമാണിത്. നെഞ്ചെരിച്ചിൽ മാത്രമല്ല നെഞ്ചിനുള്ളിൽ എന്തോ ഭാരം ഇരിക്കുന്നതുപോലെയും ചിലർക്ക് അനുഭവപ്പെടാം. ഒന്നിൽക്കൂടുതൽ തവണ ഇങ്ങനെയുണ്ടാകുന്നെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ സഹായം തേടണം. ചിലർക്ക് ഗ്യാസ്ട്രബിളിന്റെ ഭാഗമായും നെഞ്ചെരിച്ചിൽ അനുഭവപ്പെടാം. പക്ഷേ അതാണെന്നു കരുതി കൂടെകൂടെയുണ്ടാകുന്ന നെഞ്ചെരിച്ചിലിനെ നിസാരമായി കാണരുത്.

ശ്വാസതടസ്സം
ഒരു ചെറുനടത്തത്തിനോ, വ്യായാമത്തിനോ ശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? നിങ്ങളുടെ ഹൃദയം അത്ര നല്ല അവസ്ഥയിലല്ല എന്നതിന്റെ ആദ്യ ലക്ഷണമാണത്.

അമിത വിയർപ്പ്
നിങ്ങൾ അമിതമായി വിയർക്കുന്നുണ്ടോ, തണുത്ത കാലാവസ്ഥയിലും. എങ്കിൽ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

ഛർദ്ദി
ഇടയ്ക്കിടെ ഉണ്ടാകുന്ന ഛർദ്ദി, മനംപിരട്ടൽ എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. ക്ഷീണം കൊണ്ടാകും എന്നു കരുതി ഇതിനെ അവഗണിക്കരുത്. ആർട്ടറി ബ്ളോക്കായാലും ഛർദ്ദി ഉണ്ടാകും.

കൈകളിലെ തരിപ്പ്
കൈകളിൽ തരിപ്പുണ്ടായി വശങ്ങളിലേക്ക് നീങ്ങുന്നതായി തോന്നുക, അതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.

സംസാരം അസ്പഷ്ടമാകുക
വളരെ പെട്ടെന്ന് ഒരാളുടെ സംസാരം അസ്പഷ്ടമാകുക, പരസ്പരം ബന്ധമില്ലാതെ സംസാരിക്കുക ഇവയും നിങ്ങളുടെ ഹൃദയം പിണങ്ങി എന്നതിന് തെളിവാണ്.

Courtesy:Keralakaumudi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are