ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിനെ മെഡിക്കല്‍ രംഗത്ത്‌ ചോക്കിംഗ് എന്നു പറയും

  • Print

കഴിഞ്ഞ ദിവസം നാം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വാർത്തയാണ് ഒരു ഡോക്ടര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു എന്നത്, കൂടി നിന്നവരില്‍ ആര്‍ക്കും ഫസ്റ്റ് എയ്ഡ് കൊടുക്കുവാന്‍ അറിവ് ഉണ്ടായിരുന്നില്ല എന്നത് അത്യന്തം വിഷമകരമായ ഒരു വസ്തുതയായി അവശേഷിക്കുന്നു. .ദയവായി നിങ്ങള്‍ ഇത് ഷെയര്‍ ചെയ്തു ഒരുപാട് പേരിലേക്ക് എത്തിയ്ക്കാന്‍ മറക്കരുതേ.... ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിനെ മെഡിക്കല്‍ രംഗത്ത്‌ ചോക്കിംഗ് എന്നു പറയും ,ഇങ്ങനെ ചോക്കിംഗ് സംഭവിച്ച ആളിന് ഒന്ന് സംസാരിയ്ക്കുവാനോ ചുമയ്ക്കുവാനോ കഴിയാതെ വരികയും ശ്വാസതടസ്സം ഉണ്ടാകുകയും ശരീരത്തിലെ രക്തത്തില്‍ ആവശ്യമായ ഓക്സിജന്‍ കിട്ടാതെ ശരീരം മുഴുവന്‍ നീല നിറമാവുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വ്യക്തി ബോധരഹിതനാകുകയും മരണപ്പെടുകയും ചെയ്യുന്നു.അങ്ങനെയുള്ള സാഹചര്യങ്ങള്‍ നമുക്ക് ചുറ്റും എപ്പോള്‍ വേണമെങ്കിലും സംഭവിയ്ക്കാം. ** തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണ ശകലമോ വസ്തുവോ നിങ്ങള്‍ക്ക് കാണാമെങ്കില്‍ മാത്രമേ കയ്യിട്ടു എടുക്കാവൂ.നിങ്ങള്ക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഒരിക്കലും വിരലിട്ടോ മറ്റു എന്തെങ്കിലും സാധനങ്ങള്‍ ഉപയോഗിച്ചോ ഭക്ഷണ ശകലം പുറത്തു എടുക്കുവാനായി ശ്രമിയ്ക്കരുത്,ഇത് ഭക്ഷണ ശകലം കൂടുതല്‍ അകത്തേക്ക് പോയി ശ്വാസനാളം മുഴുവനായി അടയുവാന്‍ കാരണമാകും.** ചോക്കിംഗ് ഉണ്ടായ ആളിന് "ബോധം ഉണ്ടെങ്കില്‍" ഉടന്‍ തന്നെ ആളിന്റെ പുറത്തു ശക്തിയായി ഏറ്റവും കുറഞ്ഞത്‌ അഞ്ചു തവണ തട്ടണം,സാധാരണ ഗതിയില്‍ ആ തട്ടലില്‍ ഭക്ഷണ ശകലം പുറത്തു വരും.എന്നിട്ടും ഭക്ഷണം പുറത്തു വന്നില്ലെങ്കില്‍ ആളിനെ തല കുനിച്ചു നിര്‍ത്തി പുറകില്‍ നിന്ന് വയറ്റില്‍ ഒരു കൈ ചുരുട്ടി വെച്ച് മറ്റേ കൈ അതിന്റെ മീതെ പൊതിഞ്ഞു പിടിച്ചു വയര്‍ ശക്തിയായി അഞ്ചു പ്രാവശ്യം അമര്‍ത്തണം (Abdominal Thrust ). അപ്പോള്‍ ശ്വാസകോശം ചുരുങ്ങി തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം ശക്തിയായി പുറത്തേക്കു വരും.എന്നിട്ടും ഭക്ഷണ ശകലം പുറത്തു വന്നില്ലെങ്കില്‍ ഈ പറഞ്ഞത് വീണ്ടും ആവര്‍ത്തിയ്ക്കുക.ആള്‍ ചുമയ്ക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നത് വരെ ചെയ്യണം. ഗര്‍ഭിണികളിലും അമിത വണ്ണമുള്ളലവരിലും വയറില്‍ അമര്‍ത്തുന്നതിനു പകരം നെഞ്ചില്‍ ആണ് അമര്‍ത്തേണ്ടത്(Chest Thrust) ആളിന് ""ബോധം നഷ്ടപ്പെട്ടെങ്കില്‍'' മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഒന്നും ഫലപ്രദമാകില്ല, CPR കൊടുക്കുകയും എത്രയും വേഗം ആളിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുക. ............................................................................................... കൊച്ചു കുട്ടികളില്‍ പ്രത്യേകിച്ചു ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ആണ് ചോക്കിംഗ് ഉണ്ടാകുന്നതെങ്കില്‍ കുട്ടിയ്ക്ക് ബോധമുണ്ടെങ്കില്‍ പരിഭ്രാന്തരാകാതെ ഒട്ടും സമയം പാഴാക്കാതെ പെട്ടെന്ന് തന്നെ കുഞ്ഞിനെ മുഖം കീഴായി കൈത്തണ്ടയില്‍ കമിഴ്ത്തി കിടത്തി കാലിന്റെ തുട കൊണ്ട് കൈത്തണ്ട താങ്ങി മറ്റേ കൈ കൊണ്ട് കുഞ്ഞിന്റെ പുറത്തു ആഞ്ഞു തട്ടുക.ഇങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണ ശകലം പുറത്തു വരും .ഭക്ഷണ ശകലം കാണാതെ വിരലിട്ടു എടുക്കുവാന്‍ ശ്രമിച്ചാല്‍ ആ വസ്തു കൂടുതല്‍ അകത്തേക്ക് പോയി ജീവന് തന്നെ അപകടം സംഭവിയ്ക്കാം.. ഒരു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ആണ് ഇങ്ങനെ സംഭവിയ്ക്കുന്നതെങ്കില്‍ കുട്ടിയ്ക്ക് ബോധമുണ്ടെങ്കില്‍ കുട്ടിയുടെ പുറകില്‍ നിന്ന് വയറ്റില്‍ രണ്ടു കൈയും അമര്‍ത്തി ഭക്ഷണ ശകലം പുറന്തള്ളാവുന്നതാണ്. കുട്ടിയ്ക്ക് ''ബോധം നഷ്ടപ്പെട്ടെങ്കില്‍''CPR കൊടുക്കുകയും അതിനോടൊപ്പം എത്രയും വേഗം കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുക.