മെഡിക്കല്‍ കോളേജില്‍ രക്തം മാറി നല്‍കി രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം: രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആണ് സംഭവം.

ശ്രീകുമാര്‍ എന്ന ആളാണ് മരിച്ചത്. 2013 നവംബര്‍ 25 നാണ് രക്തം മാറി നല്‍കിയത് എന്ന് പറയപ്പെടുന്നത്. ഒ നെഗറ്റീവ് രക്തമായിരുന്നു ശ്രീകുമാറിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നല്‍കിയത് ഒ പോസിറ്റീവും. ഒരു ബോട്ടിലിന്റെ പകുതിയോളം രക്തം ശ്രീകുമാറിന്റെ ശരീരത്തില്‍ കയറിയതിന് ശേഷമാണത്രെ ആശുപത്രി അധികൃതര്‍ സത്യം മനസ്സിലാക്കിയത്. ഉടന്‍ തന്നെ രക്തം നല്‍കുന്നത് നിര്‍ത്തി

എന്നാല്‍ നവംബര്‍ 26 ന് രാവിലെ ശ്രീകുമാര്‍ മരിച്ചു. ഇതോടെ ബന്ധുക്കല്‍ പരാതിയുമായി രംഗത്തെത്തി. പരാതി പ്രതിഷേധമായി. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളേജിന് മുന്നില്‍ സംഘടിച്ചു.

എന്നാല്‍ രക്തം മാറി നല്‍കിയതല്ല ശ്രീകുമാറിന്റെ മരണ കാരണം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഔദ്യോഗിക വിശദീകരണം പ്രകാരം ന്യുമോണിയയും മഞ്ഞപ്പിത്തവും ആണ് മരണ കാരണം.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ രണ്ടംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

 

 

thiruvananthapuram medical college  patient death wrong blood transfusion

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are