വില കുറഞ്ഞ മരുന്ന് തിരഞ്ഞെടുക്കാന്‍ എസ്.എം.എസ്

മുംബൈ: ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ക്ക് പകരം അതേ ഗുണം തരുന്ന വിലകുറഞ്ഞ മരുന്നുകള്‍ തിരഞ്ഞെടുക്കാന്‍ സംവിധാനം വരുന്നു. എസ്.എം.എസിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ആഗസ്റ്റ് മുതല്‍ രാജ്യത്ത് നിലവില്‍ വരും.

ഇതിന്റെ പ്രവര്‍ത്തനം: ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നിന്റെ പേര് എസ്.എം.എസ് ആയി ഒരു പ്രത്യേക നമ്പറിലേക്ക് അയക്കുക. അപ്പോള്‍ ആ നമ്പറില്‍ നിന്നും ആ മരുന്നിന് പകരം ഉപയോഗിക്കാവുന്ന താരതമ്യേന വില കുറഞ്ഞ രണ്ടോ മൂന്നോ മരുന്നുകളുടെ ലിസ്റ്റ് വിലവിവരം ഉള്‍പ്പെടെ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ഈ മരുന്നുകള്‍  ഡോക്ടറുടെ ഉപദേശം ആരാഞ്ഞശേഷം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശവും സന്ദേശത്തിനൊപ്പമുണ്ടാവും.

 

വ്യത്യസ്ത കമ്പനികള്‍ ഇറക്കുന്ന ഒരേ ഗുണമുള്ള മരുന്നുകള്‍ക്ക് 10-15 വരെ വില വ്യത്യാസം ഉണ്ടാവാറുണ്ട്. ഈ സേവനം വഴി രോഗികള്‍ക്ക് വിലകുറഞ്ഞ മരുന്നുകള്‍ തിരഞ്ഞെടുക്കാനാവും.

ഈ പദ്ധതിയിലൂടെ മൂന്നിലൊന്ന് മരുന്നുകള്‍ക്കും വിലകുറഞ്ഞ പകരക്കാരെ കണ്ടെത്തി നല്‍കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗുരുതരമായ രോഗങ്ങള്‍ക്കും, പ്രമേഹം പോലുള്ള ലൈഫ് സ്റ്റൈല്‍ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ രോഗിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാവും ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുക. അതിനാല്‍ ഇവയ്ക്ക് പകരം മറ്റ് മരുന്നുകള്‍ നല്‍കുക ബുദ്ധിമുട്ടാവും.

പദ്ധതി നടപ്പാക്കുന്നതിനായി ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are