മസിലുകൂട്ടിയപ്പോൾ പെണ്ണ് ആണായി

ലണ്ടൻ:മസിലുകൾ പെരുപ്പിക്കാൻ സ്റ്റിറോയ്ഡ് പതിവായി ഉപയോഗിച്ച വനിതാബോഡിബിൽഡർ പുരുഷനായി മാറി. ലണ്ടനിലെ  വാൾതാംസ്റ്റോ സ്വദേശിനി കാർഡിസ് ആംസ്ട്രോംഗിനാണ് ഇൗ അവസ്ഥ വന്നത്. നേരത്തേ കാഴ്ചയിൽ വലിയ തരക്കേടില്ലാത്ത യുവതിയായിരുന്നു കാർഡിസ്. ഇപ്പോൾ അതെല്ലാം ആകെ മാറി. ഒന്നാന്തരം ഒരു മസിൽ മാൻ. പോരാത്തതിന് താടിയും മീശയുമൊക്കെ വളർന്നു. ഇതിനൊപ്പം ജനനേന്ദ്രിയത്തിലും മാറ്റങ്ങളുണ്ടായി. 

നല്ല മസിൽ വേണമെന്ന ആഗ്രഹമാണ് കാർഡിസിനെ ഈ അവസ്ഥയിലെത്തിച്ചത്. ഇതിനായി സ്റ്റിറോയ്ഡിനെ ആശ്രയിച്ചുതുടങ്ങി. അതോടെ കൈകാലുകളിലെ മസിലുകളിൽ മാറ്റം കണ്ടുതുടങ്ങി.  കാർഡിസിന് പെരുത്തു സന്തോഷം. മസിലിന്റെ വലിപ്പം പിന്നെയും കൂട്ടണമെന്ന് മോഹം അവരിൽ കലശലായി. സ്റ്റിറോയ്ഡ് കൂടുതലയായി ഉപയോഗിച്ചുതുടങ്ങി. അതോടെയാണ് ശരീരത്തിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. മസിലുകൾ പുരുഷന്റേതിനുസമാനമായി. അതിനൊപ്പം താടിയും മീശയും വളർന്നു. ജനനേന്ദ്രിയത്തിലും മാറ്റമുണ്ടായി. സ്തനങ്ങളിലെ മാംസം ഉറച്ചുകട്ടിയായി. മാത്രമല്ല നെഞ്ച് നന്നായി വിരിയുകയും ചെയ്തു.  

ഇത്രയും മാറ്റങ്ങളൊക്കെ ഉണ്ടായെങ്കിലും കാർഡിസിനെ അത് അല്പംപോലും അലട്ടുന്നേയില്ല. സ്റ്റിറോയ്ഡ് ഉപയോഗം  കുറച്ചുമില്ല.കുറയ്ക്കാതിരുന്നത് നന്നായി എന്നാണ് ഡോക്ടർമാർ പറയുന്നത്. കുറച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളായേനെ എന്നാണ് അവർ പറയുന്നത്.


Cardis Astrong Cardis Steroids

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are