മമ്മൂട്ടിയുടെ ‌‌'ഡാൻസ് ഡാൻസ്'

ജോണി ആന്രണിയും മമ്മൂട്ടിയും നാലാം തവണയും ഒന്നിക്കുന്നു. 'ഡാൻസ് ഡാൻസ്' എന്ന് പേരിട്ടിരിക്കുന്ന കോമഡി ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. പടിഞ്ഞാറൻ ഏഷ്യയിലുള്ള ഒരു ഡിസ്കോ ബാറിലെ ബൗൺസ(മല്ലൻ)റുടെ വേഷമാണ് ചിത്രത്തിൽ മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നവാഗതനായ രാജേഷ് നാരായണനാണ് 'ഡാൻസ് ഡാൻസി'ന് തിരക്കഥ എഴുതുന്നത്.

കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഭയ്യാ ഭയ്യാ' എന്ന ചിത്രത്തിന്രെ തിരക്കിലാണ്  ജോണി ആന്രണി ഇപ്പോൾ. ഈ ചിത്രത്തിന് ശേഷം ഉടൻ തന്നെ ഡാൻസ് ഡാൻസിന്രെ ഷൂട്ടിംഗ് തുടങ്ങും. ജോണി ആന്രണിയുടെ മമ്മൂട്ടിയോടൊപ്പമുള്ള തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന എന്നീ ചിത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.

courtesy : keralakaumudi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are