ജ്യോതികയും ചോദിക്കും 'ഹൗ ഓൾഡ് ആർ യു'


പതിനാല് വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ രണ്ടാം വരവിന് കളമൊരുക്കിയ ഹൗ ഓ‍ൾഡ് ആർ യു എന്ന സിനിമ തമിഴിൽ ഒരു നടിയുടെ മടങ്ങിവരവിന് വഴിമരുന്നിടുന്നു. മലയാളിക്ക് മഞ്ജു വാര്യരെ പോലെ, തമിഴിന് പ്രിയപ്പെട്ടവളായ ജ്യോതികയാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന സിനിമയുടെ തമിഴ് പതിപ്പിൽ നായികയാവുന്നത്. മഞ്ജു, പതിനാല് വർഷത്തിനു ശേഷം മലയാളത്തിൽ മടങ്ങിയെത്തുന്പോൾ ജ്യോതിക ഏഴു വർഷത്തിനു ശേഷമാണ് സിനിമയിലേക്കുള്ള രണ്ടാം വരവ് നടത്തുന്നത്.

2007ൽ മണികണ്ഠ എന്ന സിനിമയിലാണ് ജ്യോതിക ഒടുവിൽ അഭിനയിച്ചത്. റോഷൻ തന്നെയാണ് സിനിമ തമിഴിലും ഒരുക്കുന്നത്. ജ്യോതികയുടെ ഭർത്താവും തമിഴ് സൂപ്പർതരവുമായ സൂര്യയുടെ ടു ഡി എന്റര്‍ടെയ്ന്റ
മെന്രാണ് ഹിന്ദി അടക്കമുള്ള
ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്. അതേസമയം സൂര്യ ചിത്രത്തിലുണ്ടാവില്ല. അടുത്തവർഷം ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരി
ക്കുന്നതെന്ന് 
 റോഷൻ ആൻഡ്രൂസ് പറഞ്ഞു. സിനിമയുടെ പേര് തമിഴിലായിരിക്കും. 

courtesy :keralakaumudi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are