പെപ്‌സി വിഷമെന്ന് ബച്ചനും : ബിഗ്ബി ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനമൊഴിഞ്ഞു

അഹമ്മദാബാദ് : 8 വര്‍ഷമായി പെപ്‌സിയുടെ ബ്രാന്റ് അംബാസിഡര്‍മാരില്‍ ഒരാളായ അമിതാഭ് ബച്ചന്‍ പരസ്യത്തില്‍ നിന്നും പിന്‍മാറി. ചോദ്യോത്തരവേളയില്‍ ഒരു കുട്ടി ഉന്നയിച്ച ചോദ്യമാണ് ഈ തീരുമാനത്തിനാധാരം.

.ഗുജറാത്ത് ടൂറിസം വിഷയത്തിൽ അഹമ്മദാബാദിലെ ഒരു കോളെജിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയാണ് ബച്ചൻ ഈക്കാര്യം പുറത്തുവിട്ടത്.രാജസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടി ചോദിച്ച ചോദ്യം ഇതായിരുന്നു."വിഷമാണെന്ന് തന്റെ ടീച്ചർ പരിചയപ്പെടുത്തിയ പെ‌പ്‌സി പോലുള്ളൊരു ഉത്പന്നത്തിന്റെ പരസ്യത്തിൽ താങ്കൾ അഭിനയിക്കുന്നത് എന്തിനാണ്?.കുട്ടിയുടെ ചോദ്യത്തിന് മുന്നിൽ പകച്ചു നിന്ന താൻ പലതവണ ചിന്തിച്ചതിനു ശേഷമാണ് പെപ്‌സിയുടെ പരസ്യത്തില്‍ ഇനി അഭിനയിക്കേണ്ടതിലെന്ന് തീരുമാനിച്ചതെന്നും ബച്ചൻ പറഞ്ഞു.

ജനങ്ങളില്‍ ഹാനികരമായി ബാധിക്കുന്ന പരസ്യ ചിത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായി ബച്ചനും ബിഗ് ബിയോട് ആവശ്യപ്പെട്ടിരുന്നുവത്രെ. അതേ സമയം ഒരു ബ്രാന്റ് അംബാസിഡറില്‍ നിന്ന് ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് പെപ്‌സി അധികൃതര്‍ പറഞ്ഞു. നീണ്ട എട്ട് വര്‍ഷം പെപ്‌സിയുടെ അംബാസിഡറായിരുന്ന ബച്ചന് പ്രതിമാസം 3 കോടി രൂപയുടെ കരാറായിരുന്നു പെപ്‌സികോയുമായി ഉണ്ടായിരുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are