ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

മലയാളത്തിന്റെ യുവതാരങ്ങള്‍ ഫഹദ് ഫാസിലും നസ്‌റിയ നസീമും വിവാഹിതരാകുന്നു. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആഗസ്റ്റിലാകും വിവാഹം. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് നടത്തുന്നതാണെന്നും ഫാസില്‍ വ്യക്തമാക്കി.

വിവാഹിതരാകുന്ന താരജോഡികള്‍ ഫഹദ്‌ ഫാസിലിനും നസ്രിയയ്‌ക്കു സഹ താരങ്ങളായ ഇന്ദ്രജിത്തിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും ആശംസകള്‍. ട്വിറ്ററിലാണ്‌ ഇരുവരും ആശംസകള്‍ നേര്‍ന്നത്‌. 'പ്രിയ സുഹൃത്തുക്കള്‍ ഫഹദിനും നസ്രിയയ്‌ക്കും അഭിനന്ദനങ്ങളും ആശംസകളും. നിങ്ങള്‍ പ്രിയങ്കരമായ ഇണകളാണ്‌' എന്നായിരുന്നു ഇന്ദ്രജിത്തിന്റെ സന്ദേശം.

തിരുവനന്തപുരം ചിന്നക്കോട് വീട്ടില്‍ നാസിമുദ്ദീന്‍െറയും പത്തനാപുരം കോഹിനൂര്‍ വീട്ടില്‍ ബീഗം ബീനയുടെയും മകളാണ് നസ്റിയ. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ ബി.കോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ടി.വി അവതാരകയായി എത്തിയ നസ്റിയ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ള മലയാളി എന്ന സവിശേഷതക്കും ഉടമയാണ്. ബ്ളസിയുടെ ‘പളുങ്കി’ലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ നസ്റിയ ‘നേരം’ എന്ന ചിത്രത്തിലൂടെയാണ് നായികാപദവിയിലേക്ക് ഉയരുന്നത്. കൈനിറയെ ചിത്രങ്ങളുമായി തിളങ്ങിനില്‍ക്കുമ്പോഴാണ് നസ്റിയ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നത്.
ഫാസില്‍തന്നെ സംവിധാനം ചെയ്ത ‘കൈയത്തെും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് നായകനായി ഫഹദ് അഭിനയരംഗത്തത്തെുന്നത്. ആദ്യചിത്രം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും രണ്ടാംവരവില്‍ മലയാള സിനിമ ഫഹദിനെ ഇരുംകൈയും നീട്ടി സ്വീകരിച്ചു.
കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നടനായിരുന്നു ഫഹദ്.
അഞ്ജലി മേനോന്‍െറ പുതിയ ചിത്രമായ ‘എല്‍ ഫോര്‍ ലവില്‍’ ഇപ്പോള്‍ ഫഹദും നസ്റിയയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്‍െറ ഷൂട്ടിങ്ങിനായി ഇരുവരും ബംഗളൂരുവിലാണുള്ളത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are