'ദൃശ്യ'ത്തിന് പിന്നാലെ 'ജില്ല'യും: അന്വേഷണം തുടങ്ങി

തിരുവനന്തപുരം: 'ദൃശ്യം' എന്ന മോഹന്‍ലാല്‍ ചിത്രം ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റിലായതിന് പിന്നാലെ മോഹന്‍ലാലിന്റെ തന്നെ ഏറ്റവും പുതിയ ചിത്രമായ 'ജില്ല'യും ഇന്‍റര്‍നെറ്റില്‍. ഏതാനും തമിഴ് വെബ്‌സൈറ്റുകളിലും ചില ടോറന്‍റ് സൈറ്റുകളിലും സിനിമ ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്‍റി പൈറസി വിഭാഗം ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. എന്നാല്‍ ആന്‍റി പൈറസി വിഭാഗത്തിന് ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല.

ചില ടോറന്‍റ് സൈറ്റുകളിലും ചില തമിഴ് സൈറ്റുകളിലും സിനിമ ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നാണ് ഇന്‍റര്‍നെറ്റില്‍ നിന്ന് തന്നെയുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 'ജില്ല ഫുള്‍ മൂവി' എന്നാണ് കാണുന്നതെങ്കിലും സിനിമ പൂര്‍ണരൂപത്തില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന സംശയമുണ്ട്. എന്തായാലും ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്തിവരുന്നതായി ആന്‍റി പൈറസി വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

'ദൃശ്യം' സിനിമ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് ഫെയ്‌സ്ബുക്ക് വഴിയും മറ്റും സിനിമ അപ്‌ലോഡ് ചെയ്ത പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റിലായത്. ഇതിനുപിന്നാലെയാണ് 'ജില്ല' ഇന്‍റര്‍നെറ്റില്‍ എത്തിയതിനെക്കുറിച്ചും പരിശോധിക്കുന്നത്.



drishyam malayalam movie,drishyam mohanlal movie jilla drishyam movie online

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are