ഒരുവര്‍ഷം മുമ്പ് ലെന വിവാഹമോചിത ; വെബ്‌സൈറ്റുകളില്‍ പ്രചരിച്ചത് തെറ്റായ വാര്‍ത്ത

കഴിഞ്ഞ കുറെ കാലമായി ലെനയുടെ  വിവാഹമോചനത്തെക്കുറിച്ച് ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ പരക്കുകയാണ്. തിരക്കഥാകൃത്ത് അഭിലാഷ്‌കുമാറില്‍ നിന്ന് ലെന വേര്‍പിരിഞ്ഞുവെന്നും ഇല്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.

 

ഇപ്പോഴിതാ ലെന തന്നെ അത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. ഇപ്പോള്‍ തന്റെ വിവാഹമോചനത്തെക്കുറിച്ച് വാര്‍ത്ത കേട്ടപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും താന്‍ വിവാഹമോചിതയായിട്ട് ഒരു വര്‍ഷം കഴിഞ്ഞുവെന്നുമാണ് ലെന വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ വിവാഹമോചന വാര്‍ത്ത പരസ്യമാക്കുന്നതില്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നും വിവാഹം പൊതുമദ്ധ്യത്തിലുള്ള വിളംബരമല്ലെന്നും വിവാഹമോചനം ഒരിക്കലും അത്തരത്തിലൊന്നല്ലെന്നും ലെന കൂട്ടിച്ചേര്‍ത്തു.

ലെനയുടെ കുടുംബജീവിതം സുഖകരമല്ലെന്നും സിനിമയുടെ തിരക്കും കുടുംബജീവിതവും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ലെന വിവാഹമോചിതയായെന്നുമാണ് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.

22ഫീമെയില്‍ കോട്ടയത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ച അഭിലാഷ് കുമാറും ലെനയും ബാല്യകാല സുഹൃത്തുക്കളായിരുന്നു.

 

 

 

LENA LENA DIVORCE  LENA DIVORCE NEWS LENA GOSSIPS

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are