തെലുങ്കു നടന്‍ ഉദയ് കിരണ്‍ ആത്മഹത്യ ചെയ്ത നിലയില്‍

 

ഹൈദരബാദ്: തെലുങ്ക് സിനിമയില്‍ റൊമാന്റിക് വേഷങ്ങളില്‍ തിളങ്ങിനിന്ന ഉദയ് കിരണ്‍(33) ആത്മഹത്യ ചെയ്തു. പുഞ്ചഗട്ടയിലെ വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഭാര്യയെ യാത്രക്കായി പറഞ്ഞുവിട്ടശേഷമായിരുന്നു ആത്മഹത്യ.ഭാര്യ വിശിഷ്ട പലതവണ മൊബൈല്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വിശിഷ്ട യാത്ര പാതിവിഴിക്ക് അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിയനിലയില്‍ ഉദയകിരനെകണ്ടത്.ഉടന്‍ അപ്പോളോ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.തേജ ഒരുക്കിയ ‘ചിത്രം’ എന്ന സിനിമയിലൂടെ 2000 ത്തിലാണ് സിനിമയില്‍ ഉദയ് കിരണ്‍ അരങ്ങേറ്റം കുറിച്ചത്. നുവ്വു നീനു, മാനസാന്ത നുവ്വെ, ശ്രീറാം തുടങ്ങിയ ചിത്രങ്ങളില്‍ ഉദയ് നായകനായി.2001 ല്‍ നുവ്വു നീനുവിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടി.

 

 

uday kiran telungu actor uday kiran suicided

anweshanam.com/index.php/entertainment/news/21700#sthash.xyhq94gv.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are