Nasriya Nazim loves black

കോസ്റ്റിയൂം സെന്‍സിന്റെ കാര്യത്തില്‍ നസ്‌റിയയുടെ കാര്യം പറയാതെ അറിയാമല്ലോ. പണ്ട് അവതാരകയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ മുതല്‍ നസ്‌റി ധരിക്കുന്ന വസ്ത്രങ്ങള്‍ ആകര്‍ഷണീയമായിരുന്നു. അവിടെ നിന്നിന്നിങ്ങോട്ട് നായികാ നിരയിലേക്കുയര്‍ന്നപ്പോഴും അത് പ്രകടമായി. നസ്‌റിയയുടെ വസ്ത്രധാരണ പ്രേക്ഷകര്‍ പ്രത്യേകം നോക്കി വച്ചു. അടുത്തിടെ നെയ്യാണ്ടി എന്ന ചിത്രത്തിലെ ഒരു വലിയ വിവാദത്തിന് വഴിവച്ചതും ചെറിയൊരു കോസ്റ്റിയൂം പ്രശ്‌നമായിരുന്നു. എന്തായാലും കറുപ്പ് വസ്ത്രം ധരിക്കുന്നവരെയും കറുപ്പിന് ഏഴഴകെന്നു പറയുന്നവരോടും നസ്‌റിയ ചങ്ങാത്തം കൂടും. അതുകൊണ്ടെന്തായി ഇനി കറുപ്പ് വസ്ത്രവും വാങ്ങിവന്നാല്‍ വീട്ടില്‍ കയറ്റില്ലെന്ന് പറയേണ്ട ഗതികേടിലെത്തിയിരിക്കുകയാണ് നസ്‌റിയയുടെ വീട്ടുകാര്‍. വസ്ത്രങ്ങള്‍ മിക്കതും നസ്‌റിയ ജനിച്ചുവളര്‍ന്ന ദുബായില്‍ നിന്ന് വാങ്ങിയവയാണ്. ഒന്ന് പോയി വരുമ്പോള്‍ കൈനിറയെ കറുപ്പ് നിറം ചാലിച്ച വസ്ത്രങ്ങളുമായാണത്രെ വരവ്.

nazriya nazim, nasriya nasim new look, nasriya nasrim gallery, actress, dress, black, നസ്‌റിയ നസീം, നടി, വസ്ത്രം


Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are