ദൃശ്യം തമിഴ് റീമേക്കിന്: വിക്രത്തിന്റെ ഡേറ്റിനായി നിര്‍മ്മാതാവ്‌

മലയാളത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിക്കുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ആലോചനയില്‍. വന്‍ തുകയ്ക്ക് തമിഴ് റീമേക്ക് അവകാശം വാങ്ങിയത് സുരേഷ് ബാലാജിയാണ്. മോഹന്‍ലാലിന്റെ ജോര്‍ജ്ജുകുട്ടിയെ തമിഴില്‍ വിക്രം അവതരിപ്പിക്കുമെന്നാണ് കോളിവുഡ് സംസാരം. ചെന്നൈയില്‍ വച്ച് പുതുവര്‍ഷ ദിനത്തില്‍ ദൃശ്യം കണ്ട വിക്രം സിനിമയെക്കുറിച്ച് ആകെ ത്രില്ലിലാണ്. 

നിര്‍മ്മാതാവായ സുരേഷ് ബാലാജിയുമായി ചിത്രം ചെയ്യുന്ന കാര്യത്തില്‍ വിക്രം ചര്‍ച്ചനടത്തിക്കഴിഞ്ഞു. ശങ്കറിന്റെ ഐ പൂര്‍ത്തിയാക്കുന്ന താരത്തെ കാത്ത് ഹരി, ധരണ്‍ എന്നിവര്‍ തങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങാന്‍ ഡേറ്റിനായി കാത്തിരിക്കുകയാണ്. ഇതിനിടയില്‍ ദൃശ്യം റീമേക്കിന് വിക്രം ഡേറ്റ് നല്‍കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

അതിനിടെ ഇളയദളപതി വിജയ് മോഹന്‍ലാലിനും ജില്ല ടീമിനുമൊപ്പം ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഫോര്‍ഫ്രെയിംസ് സ്റ്റുഡിയോയില്‍ ദൃശ്യം കണ്ടു. സിനിമ കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ കൈയടിച്ച വിജയ് ലാലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ ഫാന്‍സിനൊപ്പം കേരളത്തില്‍ വെച്ച് ദൃശ്യം കാണാനുള്ള അവസരം നഷ്ടമായത് വലിയ നഷ്ടമായെന്ന് വിജയ് പറഞ്ഞു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are