ജോണ്‍ ഏബ്രഹാമും കാമുകി പ്രിയ രുഞ്ചലും വിവാഹിതരായി

മുംബൈ: ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം വിവാഹിതനായി. ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കറായ പ്രിയ റുഞ്ചലാണ് വധു. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ‘ജോണ്‍ ആന്‍ഡ് പ്രിയ എബ്രഹാം’ എന്ന പേരില്‍ ട്വിറ്ററിലൂടെ ഇരുവരും പുതുവത്സര ആശംസ നേര്‍ന്നതോടെയാണ് വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. അമേരിക്കയില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹമെന്ന് റിപ്പോര്‍ട്ടുണ്ട്. പാതി മലയാളിയായ 41കാരനായ ജോണ്‍ എബ്രഹാം നടി ബിപാഷ ബസുവുമായി ഒമ്പതു വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് പ്രിയയുമായി അടുത്തത്
john abraham priya runchal john abraham wedding news john abraham marriage

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are