നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രിവിട്ടു

 

കോട്ടയം: വീല്‍ ചെയറില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ ആസ്പത്രി വിട്ടു. തലയുടെ ഒരുവശത്ത് ചെറിയ മുറിവുപറ്റിയ അദ്ദേഹം കഞ്ഞിരപ്പള്ളിക്കടുത്ത് 26-ാംമൈലിലെ സ്വകാര്യ ആസ്പത്രിയിയായിരുന്നു . പരിക്ക് സാരമുള്ളതല്ലെന്ന് ആസ്പത്രിയധികൃതരും ബന്ധുക്കളും അറിയിച്ചു.

കാഞ്ഞിരപ്പള്ളി തമ്പലക്കാട്ട് ജഗതിയുടെ ഭാര്യയുടെ കുടുംബവീട്ടില്‍ വ്യാഴാഴ്ച വൈകീട്ടാണ് അപകടം. വീല്‍ച്ചെയര്‍ ബാലന്‍സ് തെറ്റി മറിഞ്ഞപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന സ്റ്റാന്‍ഡില്‍ തലയിടിച്ചാണ് മുറിവേറ്റതെന്ന് മരുമകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. 
ഒപ്പമുണ്ടായിരുന്ന മകന്‍ രാജു ഉടന്‍ ജഗതിയെ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ചികിത്സയ്ക്കുശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെന്നും മുറിവ് ഗൗരവമുള്ളതല്ലെന്നും ആസ്പത്രിയധികൃതരും വെളിപ്പെടുത്തി. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ ഏറെനാളായി ചികിത്സയില്‍ കഴിയുകയാണ്.

 

 

 

Jagathy sreekumar jagathy discharged jagathy discharged from hospital

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are