‘ദൃശ്യം’ ഈ വര്ഷത്തെ ഏറ്റവും വലിയ ഹിറ്റായി

ഈ വര്ഷത്തെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം മാറി. ഈ ഒറ്റച്ചിത്രത്തിലൂടെ മറ്റ് താരങ്ങളെയെല്ലാം പിന്തള്ളാനും മോഹന്ലാലിന് കഴിഞ്ഞു. മലയാളത്തിലെ ഒന്നാം നമ്പര് സംവിധായകനായി ജീത്തു ജോസഫ് മാറുകയും ചെയ്തു. മമ്മൂട്ടി ആരാധകര്ക്ക് ഇതില് നിരാശയുണ്ടാകാന് സാധ്യതയേറെയാണ്. കാരണം, ‘ദൃശ്യം’ എന്ന സിനിമയുടെ കഥയുമായി ജീത്തു ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല് കഥ ഇഷ്ടമായെങ്കിലും, രണ്ടുവര്ഷം കഴിഞ്ഞ് ചെയ്യാമെന്നാണ് മമ്മൂട്ടി ജീത്തുവിനോട് പറഞ്ഞത്. അതിന് കാത്തുനില്ക്കാതെ ജീത്തു കഥയുമായി മോഹന്ലാല് ക്യാമ്പിലെത്തി. കഥ ഇഷ്ടമായ മോഹന്ലാല് ഉടന് തന്നെ ഡേറ്റ് നല്കുകയും ‘ദൃശ്യം’ സംഭവിക്കുകയും ചെയ്തു. എന്നാല് ദൃശ്യത്തിന്റെ വിജയം മോഹന്ലാലിന്റെ വിജയം മാത്രമല്ല എന്നാണ് പുതിയ റിപ്പോര്ട്ട്. മമ്മൂട്ടി ആ സിനിമയിലില്ല എന്ന് പറയാന് വരട്ടെ, ആ സിനിമയുടെ ഭാഗം തന്നെയായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ നഷ്ടമല്ല ദൃശ്യം. ആ സിനിമ മെഗാഹിറ്റാകുമെന്ന് മമ്മൂട്ടിക്ക് നേരത്തേ അറിയാമായിരുന്നു. ഇത് വ്യക്തമാക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. “മമ്മൂട്ടി ഇത് നിരസിച്ചുവെന്ന് പറയുന്നത് ശരിയല്ല. ഞാന് മമ്മൂക്കയോട് കഥ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടമാകുകയും ചെയ്തു. എന്നിട്ട് എനിക്ക് നല്കിയ മറുപടി, ഇതിനകം തന്നെ താന് കുറച്ച് കുടുംബചിത്രങ്ങള്ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്. എന്നെ വച്ച് ഈ ചിത്രം ചെയ്യണമെങ്കില് രണ്ടു വര്ഷമെങ്കിലുമെടുക്കും. ഇത് ഒരു ഷുവര് ഹിറ്റായിരിക്കുമെന്നും മമ്മൂക്ക എന്നോട് പറഞ്ഞു. അതിനുശേഷമാണ് ഞാന് ആന്റണി പെരുമ്പാവൂരിനെ കാണുന്നതും കഥ പറയുന്നതും. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു, ഒപ്പം ലാലേട്ടനും. അങ്ങനെയാണ് ലാലേട്ടന് ദൃശ്യത്തിന്റെ ഭാഗമാകുന്നത്. എന്നാല് ദൃശ്യത്തിലേക്ക് മീനയെയാണ് ഞാന് പരിഗണിക്കുന്നതെന്ന് പറഞ്ഞപ്പോള് മമ്മൂക്കയാണ് അത് നല്ലതാണെന്ന് പറഞ്ഞതും, മീനയോട് സംസാരിച്ച് ദൃശ്യത്തില് അഭിനയിക്കണമെന്ന് പറഞ്ഞതും. ദൃശ്യത്തിലെ സഹദേവന് എന്ന കഥാപാത്രം ഷാജോണ് ചെയ്താല് നന്നാകുമെന്നും മമ്മൂക്ക അഭിപ്രായപ്പെട്ടിരുന്നു. ദൃശ്യത്തിന്റെ ഭാഗം തന്നെയായിരുന്നു മമ്മൂക്ക. അദ്ദേഹം ഒരിക്കലും അത് നിരസിച്ചിട്ടില്ല” - ഈസ്റ്റ് കോസ്റ്റ് ഡെയ്ലിക്ക് അനുവദിച്ച അഭിമുഖത്തില് ജീത്തു ജോസഫ് വ്യക്തമാക്കി.

drisyam movie collection,drisyam movie review,mohanlal super hit film,malayalam superhit film 2013,malayalam latest superhit films,mammooty in drisyam,mohanlal in drisyam,jithujoseph new film,jithu joseph super hit drisyam,

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are