തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും:ശേഖര്‍ മേനോന്‍

ഒരൊറ്റ സിനിമ ചെയ്താല്‍ മതിയെന്ന തീരുമാനത്തോടെയാണ ശേഖര്‍ മേനോന്‍ 'ടാ തടിയാ'യില്‍ അഭിനയിക്കുന്നത്. പക്ഷെ പിന്നെയും ശേഖറിനെ തേടി അവസരങ്ങള്‍ വന്നുകൊണ്ടേയിരുന്നു. അതിനൊരു പ്രധാന കാരണം ആ തടി തന്നെയായിരുന്നു. ആ തടിവച്ച് കിട്ടുന്ന സിനിമ മാത്രം മതിയെന്നാണ് ശേഖര്‍ മേനോന്‍ പറയുന്നത്. വേണമെങ്കില്‍ എനിക്ക് തടി കുറയ്ക്കാമെന്നും എന്നാല്‍ തടി കുറച്ച് സിനിമയ്ക്ക് വേണ്ടി സിക്‌സ്പാക്കാകാന്‍ താത്പര്യമില്ലെന്ന് ശേഖര്‍ പറയുന്നു. എന്റെ കുടുംബത്തില്‍ എല്ലാവരും തടിയുള്ളവരാണ്. അമ്മൂമ്മയ്ക്ക് ആറടി അഞ്ചിച്ച് ഉയരവും 140 കിലോ ഭാരവുമായിരുന്നത്രെ. പിന്നെ തടി കുറച്ചാല്‍ മറ്റൊരു പ്രധാന പ്രശ്‌നമുണ്ട്. ശേഖറിന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. ശേഖരിന്റെ പേഴ്‌സണാലിറ്റിയും സ്ത്രീകളുടെ പെരുമാറ്റവും, എല്ലാത്തിനുമുപരി ആ തടിയും കണ്ടാണത്രെ മായ ഇഷ്ടപ്പെട്ടത്. തടി കുറച്ചാല്‍ തന്നെ ആദ്യം ഓടിക്കുന്നത് ഭാര്യയായിരിക്കുമെന്ന് ശേഖര്‍ പറയുന്നു.Read more at: http://malayalam.oneindia.in/movies/news/sekhar-menon-talks-about-life-before-after-da-thadiya-116063.html

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are