കെ.ബി ഗണേഷ്‌ കുമാര്‍ പുനര്‍വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ബി ഗണേഷ്‌ കുമാര്‍ പുനര്‍വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. പാലക്കാട്‌ സ്വദേശിയായ ബിന്ദു മേനോനാണ്‌ വധു. വധുവിന്റെ വീട്ടില്‍വച്ച്‌ ഗണേഷ്‌ കുമാറിന്റെ പിതാവും കേരള കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാനുമായ ബാലകൃഷ്‌ണപിളളയുള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ വിവാഹ നിശ്ചയം നടന്നതായാണ്‌ വാര്‍ത്തകള്‍.

ഗണേഷ്‌ കുമാറും മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുണ്‌ടായ തര്‍ക്കങ്ങളും വിവാഹമോചനവും വന്‍ രാഷ്‌ട്രീയ ശ്രദ്ധനേടിയിരുന്നു. യാമിനി തങ്കച്ചി ഗണേഷ്‌ കുമാറിനെതിരെ ഗാര്‍ഹിക പീഡനത്തിന്‌ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്‌ ഗണേഷ്‌ കുമാറിന്‌ മന്ത്രിസ്ഥാനം ഒഴിയേണ്‌ടി വന്നത്‌.

- See more at: http://anweshanam.com/index.php/kerala/news/20594#sthash.DnjvT5L3.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are