ശ്വേതാ മേനോന്‍ തമിഴിലേക്ക്

 
മലയാളം,ഹിന്ദി,തെലുങ്ക്,തുടങ്ങിയ ചലച്ചിത്ര ലോകത്ത് തന്റെതായ സ്ഥാനം നേടിയ മലയാളികളുടെ പ്രിയ നടി ശ്വേതാ മേനോന്‍ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും തമിഴിലേക്ക് .നേരത്തെ ഏതാനും തമിഴ് സിനിമയിൽ താരം അഭിനയിച്ചിരുന്നുവെങ്കിലും ഇപ്രാവശ്യം ശ്വേത നായികാ വേഷത്തിലാണ് തമിഴകത്തിലെത്തുന്നത് .പ്രമുഖ സംവിധായകൻ കെ ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന തൂണൈ മുതല്‍വര്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ ശ്വേത നായികയായി പരീക്ഷിക്കുന്നത് .മലയാളത്തിൽ ഒട്ടനവധി പ്രധാന വേഷങ്ങൾ വൻ പ്രേക്ഷക ശ്രദ്ധയിലെത്തിച്ച ശ്വേതക്ക് തന്റെ അഭിനയ മികവ് പുറത്തെടുക്കാൻ വിധം ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് തൂണൈ മുതല്‍വര്‍.ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.പ്ലാറ്റ് ഫോം നമ്പർ വണ്‍,100 ഡിഗ്രി സെല്‍ഷ്യസ് എന്നിവയാണ് ശ്വേതയുടെ വരാനിരിക്കുന്ന മലയാളം ചിത്രങ്ങൾ.

12/12/2013

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are