ഹൃതിക് റോഷനും ഭാര്യയും പിരിയുന്നു

മുംബൈ: ബോളിവുഡില്‍ നിന്ന് ഒരു വിവാഹമോചന വാര്‍ത്തകൂടി. ഹൃത്വിക് റോഷനും ഭാര്യ സൂസയ്‌നും വേര്‍പിരിയുന്നു. ഹൃത്വിക് തന്നെയാണ് വിവാഹമോചിതരാകാന്‍ പോകുന്ന വിവരം വെളിപ്പെടുത്തിയത്. 'പിരിയാന്‍ സൂസെയ്ന്‍ തീരുമാനിച്ചു. കുടുംബത്തിന് ആകെ വിഷമഘട്ടമാണിത്. അതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത അനുവദിച്ച് തരണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നു. വിവാഹമെന്ന സ്ഥാപനത്തില്‍ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. അതിനോട് എല്ലാ ബഹുമാനവും ആദരവുമുണ്ട്-പ്രസ്താവനയില്‍ ഹൃത്വിക് പറയുന്നു. 

13 ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ഈ വാര്‍ത്തവരുന്നത്. കഹോ നോ പ്യാര്‍ ഹെയുടെ സൂപ്പര്‍ വിജയത്തിന് പിന്നാലെ 2000 ഡിസംബര്‍ 20നാണ് ഇരുവരും വിവാഹതിരായത്. ഹരേഹാന്‍, ഹൃധാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളുണ്ട് ഇവര്‍ക്ക്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are