വ്യതസ്തതകളുമായി പ്രിഥ്വിരാജ് ചിത്രം 'സെവന്‍‌ത് ഡേ'

മെമ്മറീസിന് ശേഷം പൃഥ്വിരാജ് വീണ്ടും കാക്കിയണിയുന്നു. സെവന്‍ത് ഡെ എന്ന പേരിട്ടിരിക്കുന്ന സിനിമയില്‍ 40 വയസ്സ് പിന്നിട്ട പോലീസുകാരന്റെ ശക്തമായ വേഷമാണ് പൃഥ്വിക്ക്. 

പരസ്യസംവിധായകനായ ശ്യാംധര്‍ സിനിമ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഈ ചിത്രത്തിലൂടെ. അഖില്‍ പോള്‍ രചന നിര്‍വഹിക്കുന്ന സിനിമയ്ക്ക് സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും കൈകാര്യം ചെയ്യും. 

ജനനി അയ്യരാണ് സിനിമയില്‍ നായികയാകുന്നത്. ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

11-12-13 എന്ന മാന്ത്രിക തീയതില്‍ രാവിലെ 08:09:10 മണിക്കാണ് സിനിമയുടെ ലോഞ്ചിങ് നടന്നത്.prithviraj seventh day shyamdhar janani ayyar

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are