സ്വര്‍ണം കടത്താന്‍ ശ്രവ്യ സുധാകറിനു ഫയിസ് പരിശീലനം നല്‍കി

മുന്‍ മിസ് സൌത്ത് ഇന്ത്യയും മോഡലുമായ ശ്രവ്യ സുധാകറിനു സ്വര്‍ണക്കടത്തിനായി ഫയിസ് പരിശീലനം നല്‍കിയിരുന്നതായി സിബിഐയുടെ നിഗമനം. ഇതിനായാണ് ഫയിസുംശ്രവ്യയും ഒരുമിച്ച് വിദേശയാത്രകള്‍ നടത്തിയത് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 

ശ്രവ്യയ്ക്കൊപ്പം ഫയിസ് മൂന്ന് തവണ ദുബായ്- കൊച്ചി യാത്ര നടത്തി. മേയ് 30, ജൂലൈ 5, ഓഗസ്റ്റ് 15 ദിവസങ്ങളിലായിരുന്നു ഇത്. ഇവര്‍ക്കൊപ്പം മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. ശ്രവ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു ഫൈസ് പരിചയപ്പെടുത്തുകയും ചെയ്തു. 

ശ്രവ്യയും ഫയിസും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും സിബിഐയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സിബിഐ ശ്രവ്യയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. എന്നാല്‍ ശ്രവ്യ സ്വര്‍ണം കടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. 

ഇതിന് പുറമെ നെടുമ്പാശേരി വഴിയുള്ള മനുഷ്യക്കടത്തിനും ഫയിസ് ശ്രവ്യയെ ഉപയോഗിച്ചതായി അന്വേഷണദ്യോഗസ്ഥര്‍ സംശയിക്കുന്നു. വിസിറ്റിംഗ് വിസ ഉപയോഗിച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ ഗള്‍ഫിലേയ്ക്ക് കടത്തിയതെന്ന് സംശയിക്കുന്നു. ഈ പെണ്‍കുട്ടികളെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മാത്രമല്ല, മാംസക്കച്ചവടത്തിനും ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.sravya sudhakar sravya fayis fayas mythili cbi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are