കലാഭവന്‍ മണിയുടെ വള തിരിച്ചുകൊടുത്തു

നടന്‍ കലാഭവന്‍ മണിക്ക് കസ്റ്റംസ് 7000 രൂപ പിഴ ചുമത്തി. വിദേശത്തേക്ക് പോകുമ്പോള്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണവളയുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിനാണ് പിഴ. പിഴയടച്ചതിനെ തുടര്‍ന്ന് മണിക്ക് സ്വര്‍ണവള കസ്റ്റംസ് തിരികെ നല്‍കി.

അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ സ്വര്‍ണം വിദേശത്തുനിന്ന് കൊണ്ടുവന്നു എന്നാണ് കലാഭവന്‍ മണിക്കെതിരെ കസ്റ്റംസ് അധികൃതര്‍ ആദ്യം ആരോപണമുന്നയിച്ചിരുന്നത്. മണിയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവള 22 പവനാണെന്നായിരുന്നു കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കേസില്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് മണി നെടുമ്പാശ്ശേരി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരാകുകയായിരുന്നു.

എന്നാല്‍ തന്‍റെ കൈയിലുണ്ടായിരുന്ന വള 22 പവന്‍ ഇല്ലെന്നും ലോഹവളയില്‍ അഞ്ചുപവന്‍ സ്വര്‍ണം പൂശുകയായിരുന്നു എന്നും മണി കമ്മീഷണര്‍ക്ക് മുമ്പാകെ ആവര്‍ത്തിച്ചു. വള നിര്‍മ്മിച്ച വ്യക്തിയെയും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വള മുറിച്ച് പരിശോധിക്കണമെന്നും മണി ആവശ്യപ്പെട്ടു.

ഇതോടെ കസ്റ്റംസ് അധികൃതര്‍ പ്രതിരോധത്തിലായതായാണ് റിപ്പോര്‍ട്ട്. മണി വിദേശത്തേക്ക് പോകുമ്പോള്‍ ഈ വള അണിഞ്ഞിരുന്നെന്നും എന്നാല്‍ അക്കാര്യം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ടതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്, സ്വര്‍ണവളയുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിന് 7000 രൂപ പിഴയടയ്ക്കാന്‍ മണിയോടാവശ്യപ്പെടുകയായിരുന്നു. പിഴയടച്ച് കലാഭവന്‍ മണി വള സ്വന്തമാക്കി.kalabhavan mani,gold,kalabhavan mani bangle customs mani's bangle

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are