പ്രിയദർശന്റെ രാജിവാർത്തയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം:  ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രിയദർശന്റെ രാജിവയ്ക്കുന്നുവെന്ന ചാനൽ വാർത്തയെ ച്ചൊല്ലി ആശയക്കുഴപ്പം.  നിലവിലുളള ഭരണസമിതിയുടെ കാലാവധി ജൂലായിൽ അവസാനിക്കുകയാണ്. അതിന് ശേഷം താൻ സ്ഥാനത്ത് തുടരില്ലെന്ന് പ്രിയദർശൻ പറഞ്ഞെന്ന വാർത്തയാണ് ആദ്യം പരന്നത്. കാലാവധി മൂന്ന് വർഷമാണെങ്കിലും അധികാരത്തിലിരിക്കുന്ന സർക്കാർ തുടരുന്നതുവരെ കമ്മിറ്റി തുടരാൻ അനുവദിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാൽ ജൂലായിൽ കാലാവധി കഴിഞ്ഞശേഷം തുടരണമോ എന്ന കാര്യം  തീരുമാനിച്ചിട്ടില്ലെന്ന് മറ്റൊരു ടെലിവിഷൻ ചാനലിനോടും പ്രിയദർശൻ പറഞ്ഞു.  അതേ സമയം ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രിയദർശനൻ സ്ഥാനത്ത് തുടരാനാണ് സാദ്ധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മേളയിൽ അവതരിപ്പിക്കുന്ന സിനിമകളുടെ നിലവാരം കുറഞ്ഞതായും ആരോപണമുയരുന്നുണ്ട്.  കഴിഞ്ഞ വർഷത്തേക്കാൾ നിലവാരം കുറഞ്ഞതാണ് സിനിമകളെന്നാണ് ആക്ഷേപം.  കഴിഞ്ഞ തവണ പ്രോഗ്രാമർ മാരായിരുന്നവരെ മാറ്റിയതാണ്  പ്രശ്നത്തിന് കാരണമെന്നാണ് പറയുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are