സ്വര്‍ണക്കടത്ത് കേസ്: നടി മൈഥിലിക്ക് സിബിഐയുടെ നോട്ടീസ് ; ചിപ്പിയ്ക്കും പങ്കെന്ന് ...

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ നടി മൈഥിലിക്ക് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മൈഥിലിക്ക് കേസിലെ പ്രതി ഫയാസുമായി ബന്ധമുണ്ടെന്ന് സിബിഐയ്ക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു. മൈഥിലി ഫയാസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഫയസ് ഉപയോഗിച്ചിരുന്ന ഫാന്‍സി നമ്പര്‍ പിന്നീട് മൈഥിലിയാണ് ഉപയോഗിച്ചത്.

അതേസമയം, താന്‍ മൈഥിലിക്കൊതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മോഡല്‍ ശ്രവ്യ സുധാകര്‍ പറഞ്ഞു. താനും മൈഥിലിയും ഫയാസിന്റെ പൊതു സുഹൃത്തുക്കളാണ്. സീരിയല്‍ നടി ചിപ്പിയാണ് തങ്ങളെ ഫയാസുമായി ബന്ധപ്പെടുത്തിയത്. മൈഥിലിയും ചിപ്പിയും സുഹൃത്തക്കളാണെന്നും ശ്രവ്യ പറഞ്ഞു. സിബിഐ ഓഫീസില്‍ എത്തി മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are