കാവ്യയുടെ വ്യാജ വിവാഹ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

നടി കാവ്യാ മാധവന്റെ വിവാഹത്തെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് എറണാകുളം സ്വദേശി അറസ്റ്റില്‍. ഇടപ്പള്ളി പുത്തന്‍വീട്ടില്‍ സ്‌റ്റീഫന്‍(48)ആണ്‌ കൊച്ചി പോലീസിന്റെ പിടിയിലായത്‌. ഫോറംസ്.ബിസാറ്റ്.കോം എന്ന വൈബ് സൈറ്റിലൂടെയാണ് ഇയാള്‍ ഓണ്‍ലൈനില്‍ കാവ്യയും മറ്റൊരാളും ചേര്‍ന്നു നില്‍ക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചത്.''ഞാന്‍ പുനര്‍ വിവാഹിതയാകാന്‍ പോകുന്നു, വരന്‍ സഞ്ജീവ് മേനോന്‍ എന്ന ക്യാമറാമാന്‍'' എന്ന അടിക്കുറിപ്പും ചിത്രത്തിനുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കാവ്യ മാധവന്‍ കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാറിന് കൊടുത്ത പരാതിയില്‍ സൈബര്‍ സെല്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേയാണ് പ്രതി പിടിയിലായത്.facebook kavya second marriage stphen sanjeev menon

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are