അച്ചടക്ക ലംഘനം: നിവിനും ഫഹദിനുമെതിരെ പരാതി

കൊച്ചി: യുവ താരങ്ങളായ ഫഹദ് ഫാസിലും നിവിന്‍ പോളിയ്ക്കുമെതിരെ ഫെഫ്ക (ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് കേരള) യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഫഹദും നിവിനും സിനിമയുടെ ചിത്രീകരണവുമായി സഹകരിക്കുന്നില്ല. ചിത്രീകരണത്തിനായി ഷെഡ്യൂള്‍ ചെയ്ത ദിവസങ്ങളില്‍ ഇരുവരും ലൊക്കേഷനുകളില്‍ എത്തുന്നില്ലെന്നും ഫെഫ്ക യോഗത്തില്‍ പരാതി ഉയര്‍ന്നു. അതോടൊപ്പം തന്നെ ക്യാമറാന്മാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ സാങ്കേതിക പ്രവര്‍ത്തകരുമായു ഇവര്‍ സഹകരിക്കുന്നില്ലെന്നും ഫെഫ്കയ്ക്ക് പരാതിയുണ്ട്. അതോടൊപ്പം സിനിമയിലെ സഹസംവിധായകരുടെ പ്രതിഫല തുകയുടെ ഉത്തരവാദിത്വം സംവിധായകന്മാര്‍ക്കാണെന്നും, ചിത്രത്തിനുള്ള കരാര്‍ തയാറാക്കുന്ന സമയത്ത് സഹസംവിധായകരുടെ പ്രതിഫല കാര്യവും സംവിധായകര്‍ ഉള്‍പ്പെടുത്തണമെന്നും ഫെഫ്ക യോഗം നിര്‍ദ്ദേശിച്ചു. സംവിധായകന്‍ രഞ്ജിത്ത് രണ്ടാഴ്ച്ചകകം വിശദീകരണം നല്‍കണം സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററുടെ മരണ ശേഷം സംവിധായകന്‍ രഞ്ജിത് മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഫെഫ്ക. നേരത്തെ ഇത് സംബന്ധിച്ച് രഞ്ജിത്തിന് ഫെഫ്ക നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക യോഗത്തിലാണ് തീരുമാനം. അതോടൊപ്പം സിനിമകളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്‍റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും ഫെഫ്ക യോഗം വിലയിരുത്തി.

fahad fazil nivin pauly FFKA Rishiraj Singh

Read more at: http://www.indiavisiontv.com/2013/12/03/282963.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are