സര്‍ സിപിയായി ജയറാം, ഒപ്പം ഷീലയും സീമയും

ഇടക്കാലത്ത് അല്‍പം ജനപ്രീതി കുറഞ്ഞെങ്കിലും നടന്‍ ജയറാമിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങള്‍. കമല്‍ ഒരുക്കിയ പുതിയ ചിത്രം നടന്‍ ഏറെ പ്രശംസകള്‍ നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ഇതിനൊപ്പം സലാം കാശ്മീര്‍ ഉള്‍പ്പെടെയുള്ള പുതിയ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നുണ്ട്. കൂടാതെ ജയറാമിനെ നായകനാക്കിക്കൊണ്ട് പല പുതിയ പ്രൊജക്ടുകളും പ്രഖ്യാപിക്കപ്പെടുന്നമുണ്ട്. ഇതിലൊന്നാണ് സര്‍ സിപി.

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യചിത്രമായിട്ടാണ് ഒരുങ്ങുന്നത്. നടന് തിരക്കഥ രചിച്ച എസ് സുരേഷ് ബാബു തന്നെയാണ് സര്‍ സിപിയ്ക്കുവേണ്ടി തിരക്കഥയെഴുതുന്നത്. ചിത്രത്തില്‍ സര്‍ ചെട്ടിമറ്റത്തില്‍ ഫിലിപ്പ് എന്ന കഥാപാത്രമായിട്ടാണ് ജയറാം എത്തുന്നത്. ജയറാമിനൊപ്പം ഷീലയും സീമയും ചിത്രത്തില്‍പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മറ്റ് താരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളുവെന്ന് അണിയറക്കാര്‍ അറിയിച്ചു. മുഴുവഞ്ചേരി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അധികം വൈകാതെ തുടങ്ങുമെന്നാണ് അറിയുന്നത്.ഷാജി എന്‍ കരുണ്‍ ഒരുക്കുന്ന സ്വപാനം, ഉത്സവകമ്മിറ്റി, ഒന്നും മിണ്ടാതെ തുടങ്ങിയവയാണ് ജയറാം നായകനായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

 

 

jayaram shajun karyal sir cp sheela seema 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are