മധുവിനെതിരെ ആരോഗ്യവകുപ്പ് കേസെടു

തിരുവനന്തപുരം: സിനിമാ നടന്‍ മധുവിനെതിരെ കേസ്. പുകവലി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ കൈയ്യൊപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ പുകവലിക്കുന്ന രംഗം ഉള്‍പ്പെടുത്തിയതിനാണ് കേസ്. തിരുവനന്തപുരം ജില്ലാ ഹെല്‍ത്ത് ഓഫീസറാണ് പരസ്യ ചട്ടലംഘനത്തിന് കേസെടുത്തിരിക്കുന്നത്. മധുവിന് പുറമെ ചിത്രത്തിന്‍റെ സംവിധായകന്‍ ബെന്നി ആശംസ, പ്രഭാകരന്‍ നറുകര, ശ്രീഹരി റിലീസ്, അറ്റ്ലസ് ജ്യുവലറി, പരസ്യ ഏജന്‍സി, ഹോര്‍ഡിംഗ് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുകയില നിരോധന നിയമ പ്രകാരം ചിത്രത്തിന്‍റെ പരസ്യത്തില്‍ മദ്യത്തിന്‍റെയോ പുകവലിയുടെയോ ഉപയോഗം ഉള്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഈ നിയമം ലംഘിച്ച് കൊണ്ട് ദൈവത്തിന്‍റെ കൈയ്യൊപ്പ് എന്ന സിനിമയുടെ പോസ്റ്ററില്‍ മധു ബീഡി കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റര്‍ ആരോഗ്യ വകുപ്പ് നീക്കം ചെയ്തു.madhu 

Read more at: http://www.indiavisiontv.com/2013/11/30/281869.html
Copyright © Indiavision Satellite Communications Ltd

Comments   

 
0 #1 MURALI.S.KARUNAGAPPA 2013-12-08 23:20
RESPECTED SIR,

PLEASE AVOID UNNECESSARY PHOTOGRAPHS WITH SCENES. NEW GENARATION IMITATING SUCH FILM SCENES , IT WLL EFFECT THEIR DAILY LIFE SO AS PLEASE AVOID DRINKING, SMOKING ,USING DRUGS etc...

THANKING YOU
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are