ആരുഷിയുടെ കഥയുമായി മനീഷ് ഗുപ്തയുടെ ‘രഹസ്യ’

ആരുഷി കൊലക്കേസ് പ്രമേയമാക്കി ബോളിവുഡ് സംവിധായകന്‍ മനീഷ് ഗുപ്ത ഒരുക്കുന്ന രഹസ്യയുടെ ചിത്രീകരണം പൂര്‍ത്തിയായി. 2014ല്‍ ചിത്രം പുറത്തിറങ്ങും. ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസിന്റെ കോടതി വിധി തന്നെയോ സിനിമയെയോ സ്വാധീനിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ മനീഷ് ഗുപ്ത ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ മാത്രമാണ് തന്റെ ലക്ഷ്യം, ആരാണ് കൊലപാതകിയെന്ന് കണ്ടെത്തുകയല്ലെന്നും മനീഷ് ഗുപ്ത പറഞ്ഞു. രഹസ്യയില്‍ നുപൂര്‍ തല്‍വാറിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ടിസ്‌ക ചോപ്രയും രാജേഷ് തല്‍വാറിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ആഷിഷ് വിദ്യാര്‍ത്ഥിയുമാണ്. ആരുഷി ഹേംരാജ് ഇരട്ട കൊലക്കേസിലെ വിധി വന്ന സാഹചര്യത്തില്‍ തദ്ദേശീയരും വിദേശീയരുമായ സംവിധായകര്‍ ഇതിനെ അടിസ്ഥാനപ്പെടുത്തി സിനിമയെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടിയിലാണ് രഹസ്യയുടെ ചിത്രീകരണം പൂര്‍ത്തിയായ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. അതിനിടയില്‍ ആരുഷി കൊലക്കേസ് പ്രമേയമാക്കി മിലന്‍ ലുത്‌രിയ പ്രഖ്യാപിച്ചിരുന്ന ബോളിവുഡ് സിനിമയ്ക്കായുള്ള പദ്ധതി ഉപേക്ഷിച്ചു. ഹോളിവുഡ് സംവിധായകന്‍ ക്ലിപ് എഫ് രണ്‍യാര്‍ഡ് ആരുഷി കേസ് സിനിമയാക്കുന്നതിനായി ദാസ്‌ന ജയിലില്‍ കഴിയുന്ന മാതാപിതാക്കളെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയില്ല.rahaya aarushi murder case aaruhi talwar tisca chopra ashish vidyarthi manih gupta rajesh talwar nupur talwar

Read more at: http://www.indiavisiontv.com/2013/11/30/281940.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are