രസത്തില്‍ ലാലിനൊപ്പം ഇന്ദ്രജിത്തും നൈല ഉഷയും


മോഹന്‍ലാലിനെ നായനകാക്കി രാജീവ് നാഥ് സംവിധാനം ചെയ്യുന്ന രസം എന്ന ചിത്രത്തില്‍ ലാലിനൊപ്പം നൈല ഉഷയും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്നു. പാചകത്തിന്റെയും രുചികളുടെയും പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് രസം.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഏറെക്കുറെ ദുബായിലായിരിയ്ക്കും നടക്കുക. കേരളത്തില്‍ കാറ്ററിങ് സര്‍വ്വീസ് നടത്തുന്ന നമ്പൂതിരി യുവാവ് ദുബയില്‍ നടക്കുന്ന ഒരു വിവാഹത്തിന് വിരുന്നൊരുക്കാനായി ക്ഷണിക്കപ്പെടുകയാണ്.

അവിടെയെത്തി വിവാഹവിരുന്നൊരുക്കുന്ന ഇയാള്‍ക്ക് ഉപദേശം നല്‍കാനെത്തുന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കാറ്ററിങ് പണി ചെയ്യുന്ന യുവാവായി ഇന്ദ്രജിത്താണ് അഭിനയിക്കുക. ഇവര്‍ക്കൊപ്പം നെടുമുടി വേണുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സുദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌. ചിത്രീകരണം ഡിസംബറില്‍ തുടങ്ങുമെന്ന് രാജീവ് നാഥ് അറിയിച്ചു. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാവും രസവും ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

 

 

mohanlal rajeevv nath indrajith nyla usha

- See more at: http://anweshanam.com/index.php/relatednews/news/19751#sthash.D8VCKw8f.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are