ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക്

കണ്ണൂര്‍: കശ്മീരില്‍ ക്യാമ്പ് ചെയ്യുന്ന ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക് പോകുന്നു. ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ അദ്ദേഹം ജമ്മുകശ്മീരിലെ രജോറി ജില്ലയിലെ നാരിയയില്‍ ഉണ്ടാവും. ഇന്ത്യ-പാക് അതിര്‍ത്തിയായ പൂഞ്ചിന് സമീപമാണ് നാരിയ.

ലഫ്. കേണല്‍ എന്ന നിലയില്‍ മോഹന്‍ലാലിനും ടെറിറ്റോറിയല്‍ ആര്‍മി ആസ്ഥാനത്തും അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. ഓണററി ലഫ്. കേണല്‍ ആയശേഷം ആദ്യമായാണ് ഔദ്യോഗികമായി മോഹന്‍ലാല്‍ അതിര്‍ത്തിയില്‍ പോകുന്നത്. അവിടെയുള്ള ഒരുക്കങ്ങള്‍ അദ്ദേഹം പരിശോധിക്കും. മലയാളി ജവാന്മാരെയും കാണും.

കേണല്‍ ബി.എസ്.ബാലിയുടെ നേതൃത്വത്തില്‍ ബറ്റാലിയനിലെ അഞ്ഞൂറോളം പട്ടാളക്കാര്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അതിര്‍ത്തിയിലെ സൂരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് ബറ്റാലിയന്‍ രജോറിയിലേക്ക് പോയത്.Lieutenant Colonel mohanlal mohanlal rajor teritorial army

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are