സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തില്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ തെന്നിന്ത്യയിലും ചുവടുറപ്പിക്കുന്നു. ജയ് നായകനാകുന്ന വടകറി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ തെന്നിന്ത്യയിലേയ്‌ക്കെത്തുന്നത്. ചിത്രത്തില്‍ ജയയ്‌ക്കൊപ്പം ഒരു ഗാനരംഗത്തിലാണ് സണ്ണി അഭിനയിക്കുക. സണ്ണിയുടെ ഗാനരംഗം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും സംഭവം ഹോട്ടായിരിക്കണം. ജയ് അവതരിപ്പിക്കുന്ന കഥാപാത്രം സ്വപ്‌നം കാണുന്ന ഗാനരംഗത്തിലാണ് സണ്ണിയുടെ സാന്നിധ്യമുണ്ടാവുക.

യുവാന്‍ ശങ്കര്‍ രാജ ഇതിനായി ഒരു തട്ടുപൊളിപ്പന്‍ വെസ്റ്റേണ്‍ പാട്ടാണത്രേ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതൊരിക്കലും ഒരു ഐറ്റം നമ്പറല്ലെന്നാണ് ചിത്രത്തിന്റെ സംവിധായകനായ ശരവണന്‍ പറയുന്നത്. ഗാനരംഗത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ സണ്ണി സമ്മതം മൂളുകയായിരുന്നുവെന്ന് ശരവണന്‍ പറയുന്നു. ഡിസംബറിലായിരിക്കും സണ്ണിയും ജയ്‌യും ഉള്‍പ്പെടുന്ന ഗാനരംഗം ചിത്രീകരിക്കുകയെന്നാണ് അറിയുന്നത്.

സണ്ണി തമിഴകത്തേയ്ക്ക് എത്തിയേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ആരാധകര്‍ക്ക് ഇക്കാര്യത്തില്‍ സംശയമായിരുന്നു. എന്നാല്‍ സണ്ണി വരാനുറച്ചുതന്നെയാണെന്നകാര്യം വടകറിയുടെ നിര്‍മ്മാതാവ് ദയാനിധി അളഗിരിതന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

 

 

Vadacurry  sunny leone Vadacurry tamil movie jai Sunny Leone in Vadacurry

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are