ഞാനൊരു കടുത്ത മമ്മൂട്ടി ആരാധിക: കാജല്‍ അഗര്‍വാള്‍

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് കേരളക്കരയില്‍ നിന്ന് മാത്രമല്ല അതിര്‍ത്തിക്കപ്പുറത്തു നിന്നും ആരാധകരത്തെറുണ്ട്. ബോളിവുഡില്‍ നിന്നായാലും കോളിവുഡില്‍ നിന്നായാലും അതിന് മാറ്റമൊന്നുമില്ല. അങ്ങനെ ബോളിവുഡിലെ സുന്ദരി കത്രീന കൈഫ് മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് ഒപ്പം അഭിനയിക്കം എന്നാവശ്യപ്പെടുകയുണ്ടായി. ബെല്‍റാം Vs താരദാസ് എന്ന ചിത്രത്തിലൂടെ കത്രീന ആ ആഗ്രഹം സഫലീകരിച്ചു. ഇപ്പോഴിതാ കത്രീന കൈഫിന് ശേഷം മമ്മൂട്ടിയോടുള്ള ആരാധന തുറന്നു പറഞ്ഞ് മറ്റൊരു തെന്നിന്ത്യന്‍ താരം.

തമിഴിലെയും തെലുങ്കിലെയുമെല്ലാം സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന കാജല്‍ അഗര്‍വാളാണ് താന്‍ കടുത്ത ഒരു മമ്മൂട്ടി ആരാധികയാണെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. തെലുങ്ക് താരമായ കാജള്‍ സൂര്യ, കാര്‍ത്തി, വിജയ് തുടങ്ങി കോളിവുഡിലെ മിക്ക സൂപ്പര്‍ നടന്മാര്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ളതു കൂടാതെ ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. പക്ഷേ മലയാളത്തില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ഏഷ്യാവിഷന്റെ പുരസ്‌കാരദാനച്ചടങ്ങിലാണ് താനൊരു കടുത്ത മമ്മൂട്ടി ആരാധികയാണെന്ന് കാജള്‍ പറഞ്ഞത്. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച മലയാളനടനുള്ള പുരസ്‌കാരം വാങ്ങാന്‍ മമ്മൂട്ടിയും തുപ്പാക്കി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച തമിഴ്‌നടിക്കുള്ള പുരസ്‌കാരം വാങ്ങാന്‍ കാജലും എത്തിയപ്പോഴാണ് താരത്തിന്റെ ആഗ്രഹപ്രകടനം.

മലയാളത്തില്‍ അഭിനയിക്കാനുള്ള താത്പര്യവും കാജല്‍ വേദിയില്‍ അറിയിച്ചു. തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തിയ ധാരാളം മലയാളം ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. സങ്കല്‍പങ്ങളല്ല, യാഥാര്‍ത്ഥങ്ങളാണ് മലയാള സിനിമയ്ക്ക് പലപ്പോഴും കഥകളാകുന്നതെന്നും ജവിതത്തെ സിനിമയില്‍ കണ്ടത് മലയാള സിനിമയിലാണെന്നും കാജല്‍ പറഞ്ഞു. വിജയ് നായകനാകുന്ന ജില്ല എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കാജല്‍ ഇപ്പോള്‍ ചിത്രത്തില്‍ വിജയുടെ അച്ഛനായി മോഹന്‍ലാലും ഉണ്ട്.

 

 

 

kajal agarwal mammootty mammootty fan thuppakki bavoottiyute namathil jilla mohanlal

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are