ശ്രുതി ഹാസനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

മുംബൈ: നടി ശ്രുതി ഹാസനെ മുംബൈയിലെ വസതിയില്‍ വെച്ച് ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ധാരാവിയില്‍ നിന്ന് അശോക് ശങ്കര്‍ ത്രിമുഖെ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ പ്രൊഡക്ഷന്‍ ബോയ് ആയി പ്രവര്‍ത്തിച്ച് വരുകയായിരുന്നു ഇയാള്‍. ശ്രുതിയുടെ വസതിക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ നിന്ന് അശോകിന്റെ ദൃശ്യം മുംബൈ പോലീസിന് ലഭിച്ചിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ശ്രുതി ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിത്. നവംബര്‍ 19ന് രാവിലെയാണ് ശ്രുതി ഹാസന് നേരെ അക്രമണമുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് ശ്രുതി ഹാസന്റെ കഴുത്തില്‍ കടന്നുപിടിക്കുകയായിരുന്നു. അക്രമിയെ ശ്രുതി ഹാസന്‍ നേരിടുകയും ചെയ്തു.Shruti Haasan's stalker arrested  Shruti Haasan Shruti Haasan latest news

Read more at: http://www.indiavisiontv.com/2013/11/23/279747.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are