തിരയുടെ പ്രചോദനം അനുരാധ കൊയ്‌രാളയുടെയും സുനിതാ കൃഷ്ണയുടെയും ജീവിതം ; വിനീത് ശ്രീനിവാസന്‍

ചുവന്ന തെരുവുകളില്‍ നിന്ന് പെണ്‍കുട്ടികളെ സാഹസികമായി രക്ഷിച്ചെടുക്കുന്ന സുനിതാ കൃഷ്ണനെയും നേപ്പാളിലെ അനുരാധ കൊയ്‌രാളയുടെയും ജീവിതമാണ് ‘തിര’ എന്ന തന്റെ സിനിമയ്ക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഏത് സാഹചര്യങ്ങളെയും നേരിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന അവരുടെ പ്രവര്‍ത്തനങ്ങളാണ് ശോഭനയുടെ കഥാപാത്രസൃഷ്ടിക്ക് തന്നെപ്രേരിപ്പിച്ചതെന്നും വിനീത് പറഞ്ഞു.

കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിനീത്. നടന്ന സംഭവങ്ങളാണ് ഇതിലുള്‍പ്പെട്ടിട്ടുള്ളത്. മൂന്ന് ഭാഗങ്ങളുള്ള സിനിമയായാണ് ‘തിര’ പ്ലാന്‍ ചെയ്തിട്ടുള്ളത്. മൂന്നിലും നായികാ കഥാപാത്രത്തെ ശോഭന തന്നെയായിരിക്കും അവതരിപ്പിക്കുക. നായകന് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരയുടെ അവസാനരംഗത്തില്‍ ശോഭന വിളിക്കുന്ന അമീറാണ് രണ്ടാംഭാഗത്തിലെ നായകന്‍. ‘മനസ് ശാന്തമാകുമ്പോഴും പ്രക്ഷുബ്ധമാകുമ്പോഴും നാം തിരയുടെ മുന്നില്‍ നില്‍ക്കാറുണ്ട്്. തിരകള്‍ ഒരിക്കലും അവസാനിക്കുന്നില്ലെന്നും വിനീത് പറഞ്ഞു. സമകാലികപ്രാധാന്യമുള്ള ചിത്രമെന്ന നിലയില്‍ തിരയെ പ്രേക്ഷകര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തീയേറ്ററുകളിളെ തിരക്കുകളും അതിനെ സൂചിപ്പിക്കുന്നു.

 

Thira from vineeth srinivasan,

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are