നടന്‍ അനൂപ് ചന്ദ്രനെ അറസ്റ്റ് ചെയ്തു

anoop-chandran

ആലപ്പുഴ:  ചേര്‍ത്തല അരീപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പൊതുസമ്മേളന സ്ഥലത്ത് ബഹളമുണ്ടാക്കിയതിന് നടന്‍ അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സമ്മേളനവേദിക്ക് സമീപംനിന്ന അനൂപ് അസഭ്യം പറയുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ തന്റെ വീടിന്റെ സമീപത്ത് നിന്ന് പ്രസംഗം കേള്‍ക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പ്രശ്‌നം ഉണ്ടാക്കിയെന്നാണ് അനൂപ് ചന്ദ്രന്റെ വിശദീകരണം. അനൂപിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് അനൂപ് ചന്ദ്രനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരാതിയെ തുടര്‍ന്ന് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.Actor Anoop Chandran arrested  cherthala arthungal police station youth congress

Read more at: http://www.indiavisiontv.com/2013/11/22/279403.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are